മലയാളം English

ജൈവകർഷക സമിതിയുടെ വെബ്സൈറ്റ് ഉൽഘാടനം ചെയ്തു

കേരളാ ജൈവകർഷക സമിതിയുടെ വെബ്സൈറ്റ് ഉൽഘാടനം IFOAM ഓർഗാനിക് ഇന്‍റര്‍നാഷണൽ വൈസ് പ്രസിഡന്‍റ് ശ്രീമതി ജെന്നിഫർ ചാങ്ങ് ഉൽഘാടനം ചെയ്തു. ഇനി ജൈവകൃഷിയെ കുറിച്ചും ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും വാര്‍ത്തകളും ഇവിടെ ലഭ്യമാകും. സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാർ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ സി എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മിറ്റിയംഗം ഷമികാ മോനെ ആമുഖ പ്രഭാഷണം നടത്തി.
ആശംസകൾ അർപിച്ച് ബയോഡൈനാമിക് ഫാമിംഗ് ഇന്ത്യയുടെ സെക്രട്ടറി ശ്രീ സന്ദീപ് കാമത്ത് സംസാരിച്ചു. ചടങ്ങിൽ ഒരേ ഭൂമി ഒരേ ജീവൻ പ്രസിദ്ധീകരിച്ച എ ആർ അമ്പിളി എഴുതിയ നാട്ടുചെടികൾ ആഹാരവും ഔഷധവും എന്ന പുസ്തകം INOFO സൗത്ത് ആഫ്രിക്കൻ കൗൺസിൽ കൺവീനറായ ശ്രീമതി
ജെന്നെറ്റ് ഗ്രേസി പ്രകാശനം ചെയ്തു. ശ്രീമതി ലതാ വിജയൻ നന്ദി പ്രകാശിപ്പിച്ചു.
വെബ്സൈറ്റ് ഉൽഘാടന പരിപാടിക്ക് ശേഷം തൃശ്ശൂർ താലൂക്ക് സമ്മേളനം നടന്നു. ശ്രീ സന്തോഷ് കെ. ബി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ശശിധരൻ പി. എം ( തൃശ്ശൂർ ജില്ലാ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. സംഘടനയെകുറിച്ച് ശ്രീ കെ. വി ബാബു (തൃശ്ശൂർ ജില്ലാ സെക്രട്ടറി) സംസാരിച്ചു. ശേഷം താലൂക്ക് സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ്  ബാബു ജോസഫ്
സെക്രട്ടറി വി കെ സജീവന്‍