മലയാളം English

ജൈവകൃഷി കോഴ്സ് സര്‍ട്ടിഫിക്കേറ്റ് വിതരണം നടന്നു

കേരളാ ജൈവകർഷക സമിതി തൃശ്ശൂർ ജില്ലയിൽ വെച്ച് നടത്തിയ ജൈവ കൃഷി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ജൈവകൃഷി പ്രചാരകനുമായ ഡോ: ക്ലോഡ് അൾവാരിസ് കൊരട്ടിയിലെ 'കുംഭനിലാവ്' പരിപാടിയിൽ വെച്ച് നിർവഹിച്ചു. 
കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ വെച്ചു നടന്ന വേൾഡ്കോൺഗ്രസ്സിൽ പ്രസന്‍റേഷന്‍ അവതരിപ്പിച്ച 150 കർഷകരുടെ കൃഷിയുടെ ഫോട്ടോസ് അടങ്ങിയ OFAI പ്രസിദ്ധീകരിച്ച "presentations and posters on organic farming" എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഡോ: ക്ലോഡ് അൾവാരിസ് ജൈവകർഷകനും ജൈവകർഷക സമിതി പ്രവർത്തകനുമായ
ശ്രീ ടി. എ. ശിവരാമന് നൽകി നിർവഹിച്ചു. കോഴ്സിന്‍റെ ഭാഗമായി നടന്ന പരീക്ഷയ്ക്ക് തൃശ്ശൂര്‍ ജില്ലാ ജൈവകര്‍ഷക സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.