മലയാളം English

സ്വാഗതമാട് നെല്‍വയല്‍ സമരത്തിന് ഐക്യദാര്‍ഢ്യം

മലപ്പുറം ജില്ലയിലെ കോട്ടയക്കൽ സ്വാഗതമാട് - പാലച്ചിറമാട് നെൽവയൽ നികത്തി ദേശീയപാത വികസനം നടപ്പിലാക്കുന്നതിനെതിരെ തോട്ടുങ്ങൽ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളാ ജൈവ കര്‍ഷക സമിതിയംഗങ്ങള്‍ സമര പന്തലിലേക്ക്
മാർച്ച് നടത്തി.

ദേശീയ പാത വികസിപ്പിക്കാൻ മറ്റു മാർഗങ്ങളിരിക്കെ തന്നെയാണ് നിലവിൽ നെൽകൃഷി നടന്നു കൊണ്ടിരിക്കുന്ന ഈ വയൽ 4.4 കിലോമീറ്റർ നീളത്തിൽ നികത്താനുള്ള ശ്രമം നടക്കുന്നത്. ഏകദേശം 35 ഏക്കർ ഭൂമിയാണ് ഇതിന് വേണ്ടി നികത്തേണ്ടി വരിക. പ്രദേശ വാസികളുടെ ശക്തമായ പ്രതിഷേധമുണ്ടായിട്ടും അധികാരികൾ തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തിയില്ല. നെൽവയൽ സംരക്ഷിക്കാൻ നടത്തുന്ന സമരങ്ങളോട് സർക്കാർ ഏകപക്ഷീയമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 
കണ്ടങ്കാളിയിലും കീഴാറ്റൂരും കോട്ടയ്ക്കലുമെല്ലാം നടക്കുന്ന സമരങ്ങൾ അടിച്ചമർത്താനാണ് അധികാരികളുടെ ശ്രമം. 
തോട്ടുങ്ങൽ പാടശേഖര സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ ജൈവ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6ന് വൈകിട്ട് 4 മണിക്ക് സമര പന്തലിലേക്ക്
മാർച്ച് നടന്ന മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അശോകകുമാര്‍ വി, ശ്രീ കെ പി ഇല്യാസ്, ജില്ലാ ഭാരവാഹികളായ ശ്രീ ഓ പി വേലായുധന്‍, ശ്രീമതി ഖദീജ നര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.