മലയാളം English

ജൈവകര്‍ഷക സമിതി അലനല്ലൂര്‍, കൊപ്പം പഞ്ചായത്ത് യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു.

ജൈവകര്‍ഷക സമിതി അലനല്ലൂര്‍, കൊപ്പം പഞ്ചായത്ത് യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു.

പാലക്കാട് : കേരളാ ജൈവകര്‍ഷക സമിതി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായുള്ള യൂണിറ്റ് താലൂക്ക് സമ്മേളനങ്ങള്‍ നടക്കുവാന്‍ തുടങ്ങി. ആദ്യപടിയായി മണ്ണാര്‍ക്കാട് താലൂക്കില്‍ പെട്ട  അലനല്ലൂര്‍, പട്ടാമ്പി താലൂക്കില്‍ പെട്ട കൊപ്പം യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു. 

അലനല്ലൂര്‍ എടത്തനാട്ടുകര പാലക്കാവിൽ വെച്ചു നടന്ന പരിപാടി  ശ്രീ ടി പി സഷീർ ബാബു സ്വാഗതം പറഞ്ഞു. ശ്രീ ടി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡണ്ട് ശ്രീമതി ഹസ്നത്ത് ടീച്ചർ റിപ്പോർട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ പി  കൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനങ്ങളെടുത്തു:

പുതിയ ഭാരവാഹികള്‍ 

പ്രസിഡണ്ട്: ടി കെ മുഹമ്മദ്  വൈ. പ്രസിഡണ്ട്: ടി അശോകൻ, ടി പി ഹംസക്കുട്ടി സെക്രട്ടറി: ടി കെ മുഹമ്മദ് ജോ സെക്രട്ടറി: ടി പി മൻസൂർ, ഷാനവാസ് തയ്യിൽ. ട്രഷറർ: ടി പി ഇക്ബാൽ.

കൊപ്പം യൂണിറ്റ് സമ്മേളനം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സാബിറ ടീച്ചർ ഉൽഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡണ്ട് ശ്രീ വി മുരളീധരൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ശ്രീ കെ. രാമദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ പി കൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ സി. രാമചന്ദ്രൻ ആശംസ അർപ്പിച്ചു. കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. സുമിത അംഗത്വം സ്വീകരിച്ച് ഈ വർഷത്തെ അംഗത്വ പ്രവർത്തനം ഉൽഘാടനം ചെയ്തു.

പുതിയ ഭാരവാഹികള്‍

‍പ്രസിഡണ്ട്: കെ. വിനോദ് കുമാർ.

സെക്രട്ടറി: കെ. രാമദാസ്.

താലൂക്ക് സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുവാന്‍ തീരുമാനിച്ചു.