മലയാളം English

ആലപ്പുഴയിൽ അംഗത്വ കൺവെൻഷൻ

ആലപ്പുഴയിൽ അംഗത്വ കൺവെൻഷൻ

ജൈവകർഷക സമിതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തുകൾ തോറും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂരിൽ അംഗത്വ കൺവെൻഷൻ നടന്നു. നവം 18ന്  തുറവൂ൪ മാസ്റ്റേഴ്സ് കോളേജില്‍ ചേ൪ന്ന യോഗത്തിൽ ജൈവകർഷക സമിതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ച് സംസ്ഥാനപ്രസിഡന്‍റ്  ശ്രീ. പി.കൃഷ്ണൻ അഭയം, ജോ.സെക്രട്ടറി ശ്രീ. കെ.പി.ഇല്ല്യാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ ശ്രീ സതീഷ് കുമാര്‍ ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എസ്‌. ദാസൻ സ്വാഗതം പറഞ്ഞു.
കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുറഞ്ഞത് 10 പേരെയെങ്കിലും അംഗങ്ങളായിചേ൪ത്ത് പഞ്ചായത്ത് തലസമിതികള്‍ ഡിസംബ൪ 15 നകം രൂപീകരിയ്ക്കുന്നതിന് വേണ്ടി തീരുമാനിച്ചു. കൂടാതെ മാസികയ്ക്ക് കഴിയാവുന്നത്ര പേരെ വരിക്കാരായി ചേ൪ക്കുന്നതിനും തീരുമാനിച്ചു.
ഇതിനു വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എസ്‌. ദാസൻ കണ്‍വീനറായും ശ്രീ. ആ൪.മഹേഷ് കുമാർ, ശ്രീ. പി.പി. ബാഹുലേയൻ എന്നിവ൪ ജോ. കണ്‍വീന൪മാരായും 12 അംഗ ജില്ലാ അഡ്ഹോക്  കമ്മിറ്റിയെ തിരഞ്ഞെടുത്തു.