മലയാളം English

ആളൂര്‍ പ‍ഞ്ചായത്തില്‍ ജൈവകര്‍ഷക സമിതി രൂപീകരിച്ചു

ആളൂര്‍ പ‍ഞ്ചായത്തില്‍ ജൈവകര്‍ഷക സമിതി രൂപീകരിച്ചു

ചാലക്കുടി താലൂക്കിലെ ആളൂർ ഗ്രാമപഞ്ചായത്തിൽ കേരള ജൈവകർഷക സമിതിയുടെ പഞ്ചായത്ത് തല കമ്മറ്റി രൂപീകരിച്ചു. 2018 ഒക്ടോബർ രണ്ടാം തിയ്യതി രാവിലെ 10 മണിക്ക് ആളൂർ സർവ്വീസ് സഹകരണ ബാങ്ക് കോൺഫറൻസ്‌ ഹാളിൽ വച്ചു് നടന്ന യോഗം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സന്ധ്യാ നൈസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജൈവകർഷക സമിതി പ്രസിഡണ്ട് ഒ.ജെ.ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട്, എ.ആർ.ഡേവിസ്, വാർഡ് മെമ്പർ ശ്രീമതി. കൊച്ചുത്രേസ്യ ദേവസി, ജൈവകർഷക സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി.സി.എസ്., ജില്ലാപ്രസിഡണ്ട്  പി.എം.ശശിധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. താലൂക്ക് കമ്മറ്റി സെക്രട്ടറി വി.വി. ആൽവിൻ ബാബു, സ്വാഗതവും, ട്രഷറർ ഇ.ഡി.അശോകൻ നന്ദിയും പറഞ്ഞു. ശേഷം, "ജൈവകൃഷി എന്ത്?, എന്തുകൊണ്ടു്?" എന്ന വിഷയത്തിൽ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ.കെ.പി. ഇല്യാസ് ക്ലാസ് എടുത്തു.  സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു് അദ്ദേഹം മറുപടിയും നൽകി.
    തുടർന്ന് യോഗം ജൈവകർഷക സമിതി യുടെ പഞ്ചായത്ത് കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് -  K.S.ഉണ്ണികൃഷ്ണൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട് -
സുജ അശോകൻ.
സെക്രട്ടറി -
 E.D.അശോകൻ.
ജോയിന്‍റ് സെക്രട്ടറി-
ജോസ് മാഞ്ഞൂരാൻ
ട്രഷറർ - 
V.G. പോൾ മാസ്റ്റർ.
കമ്മററി അംഗങ്ങൾ -
വിജയൻ.K.A.
ലക്ഷ്മി വാസു,
K.M. ശിവദാസൻ, 
K.N. സദാനന്ദൻ,
സുബ്രഹ്മണ്യൻ,
T.N. ഗോപാലകൃഷ്ണൻ,
E.A. സുരേഷ്.
യോഗത്തിൽ 76 പേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് ജൈവ രീതിയിലുള്ള ലഘുഭക്ഷണം നൽകി.കൂടാതെ പച്ചക്കറിവിത്തുകളും വിതരണം ചെയ്തു.ചാലക്കുടി താലൂക്ക് ജൈവകർഷക സമിതിയാണ് യോഗം സംഘടിപ്പിച്ചതു്. 1.30 pm ന് യോഗം അവസാനിച്ചു.