മലയാളം English

ദില്ലി ചലോ കിസാൻ മുക്തി മാർച്ച്    'ഐക്യദാർഢ്യ സദസ്സ്' സംഘടിപ്പിച്ചു

ദില്ലി ചലോ കിസാൻ മുക്തി മാർച്ച്  'ഐക്യദാർഢ്യ സദസ്സ്' സംഘടിപ്പിച്ചു

കാർഷിക കടങ്ങളിൽ നിന്ന്  കർഷകരെ മുക്തരാക്കുക, കർഷകരുടെ വരുമാനം ഉറപ്പ് വരുത്തുന്ന നിയമം പാസ്സാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി (AIKSCC) ദില്ലിയിൽ നടത്തുന്ന കർഷക മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കർഷക സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂരില്‍ ഐക്യദാർഢ്യ സദസ്സ് സംഘടിപിച്ചു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നും കോര്‍പ്പറേറ്റ് കേന്ദ്രീകൃത കൃഷിക്കു പകരം പരിസ്ഥിതി സൗഹൃദ കൃഷി നടപ്പിലാക്കണമെന്നും സമരം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ഓളം കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ദില്ലിയില്‍ നവം 29,30 തീയതികളിലായി മാര്‍ച്ച് നടക്കുന്നത്.
വൈകീട്ട് 4 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന ഐക്യദാര്‍ഢ്യ  പരിപാടിയിൽ കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ്, അലയന്‍സ് ഫോർ സസ്റ്റയിനബിൾ ആന്‍ഡ് ഒളിസ്റ്റിക് അഗ്രികൾച്ചർ സ്റ്റിയറിംഗ് കമ്മിറ്റി അംഗം ശ്രീമതി എസ് ഉഷ, ആൾ ഇന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി ശ്രീ എൻ കെ സുബ്രഹ്മണ്യൻ,  ഓർഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രഷറർ ശ്രീമതി ഷമികാ മോനെ, യുവജനപക്ഷം ജില്ലാ പ്രസിഡന്‍റ് ശ്രീ ശരത് പോതണി ജൈവകർഷക സമിതി ജില്ലാ സമിതിയംഗം ശ്രീമതി ലതാ വിജയൻ  എന്നിവർ സംസാരിച്ചു