മലയാളം English

എറണാകുളം ജില്ലാ സമ്മേളനം

കേരളാ ജൈവ കർഷക സമിതി എറണാകുളം ജില്ലാ സമ്മേളനം 2018 ജൂൺ 23 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരുമ്പനം എസ്. എൻ. ഡി. പി. എൽ. പി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ കെ. ആർ. വിശ്വനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്വാഗതസംഘം കൺവീനർ ശ്രീ ബിജു ടി എ സ്വാഗതം പറഞ്ഞു. ജില്ലാ സമ്മേളനം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ കെ. പി ഇല്യാസ് ഉൽഘാടനം ചെയ്തു. സെക്രട്ടറിയുടെ അഭാവത്തിൽ ജില്ലാ പ്രസിഡന്‍റ് റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ ട്രഷറർ എൻ കൃഷ്ണൻ കണക്കവതരിപ്പിച്ചതിനു ശേഷം സംസ്ഥാന സമിതിയംഗം ശ്രീ അശോകകുമാർ വി സംഘടനാ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയായിരുന്നു. ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗ്രൂപ്പ് പ്രതിനിധികൾ ചർച്ചയിൽ ഉരുതിരിഞ്ഞ നിർദ്ദേശങ്ങൾ വേദിയിൽ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സതീഷ് കുമാർ ബി മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ:

  1. ജൈവ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടി നാട്ടുചന്ത നടത്തുക
  2. നാടൻ വിത്തുകൾ പരസ്പരം കൈമാറാനുള്ള വേദി ഒരുക്കുക
  3. ജില്ലയിൽ മാതൃകാ ജൈവ കൃഷിത്തോട്ടങ്ങൾ നിർമ്മിക്കുക
  4. ജില്ലയിലെ ജൈവകർഷകരെ ഏകോപിപ്പിക്കുക
  5. എറണാകുളം ജില്ലയിൽ ജൈവകൃഷി കോഴ്സ് നടത്തുക
  6. ജൈവകൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു വേണ്ടി ജൈവവളക്കൂട്ടുകളുടെയും കീടനിയന്ത്രണമാർഗങ്ങളുടെയും നിർമ്മിക്കുന്നതിന് പരിശീലനം നല്‍കുക
  7. പാരമ്പര്യ കൃഷിയറിവുകൾ പുതിയ ജൈവ കർഷകരിലേക്കെത്തിക്കുക
  8. സ്ഥലപരിമിതിയുള്ളവർക്ക് മട്ടുപ്പാവ് കൃഷിയിൽ പരിശീലനം നൽകുക
  9. ചെറുപ്പക്കാരെ ജൈവകൃഷിയിൽ ആകൃഷ്ടരാക്കാൻ വേണ്ടിയുള്ള പരിപാടികൾ സംഘടിപ്പിക്കുക
  10. ജൈവകൃഷിയുമായി ബന്ധപെട്ട ശാസ്ത്രീയ അറിവുകൾ കൂടുതൽ പേരിലേക്കെത്തിക്കുക

പുതിയ ഭാരവാഹികൾ:


പ്രസിഡന്‍റ് കെ.ആർ. വിശ്വനാഥൻ
സെക്രട്ടറി: ബിജു ടി എ
ട്രഷറർ: എൻ. കൃഷ്ണൻ

വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ കോട്ടൂർ നന്ദി പറഞ്ഞു.

2 മണിക്ക് യോഗം അവസാനിച്ചു.