മലയാളം English

എരുവേശി പഞ്ചായത്ത് സമിതി രൂപീകരിച്ചു.

എരുവേശി പഞ്ചായത്ത് സമിതി
രൂപീകരിച്ചു.

കേരളജൈവകർഷക സമിതി കണ്ണൂര്‍ ജില്ലയിലെ എരുവേശേരി  മുയിപ്രയില്‍ വെച്ചു ജനു 26ന് നടന്ന ജൈവകര്‍ഷക സംഗമത്തില്‍ എരുവേശേരി പഞ്ചായത്ത് ജൈവകര്‍ഷക സമിതി രൂപീകരിച്ചു.
എരുവേശേരി യുവജന ക്ലബ് ആന്‍റ് ഗ്രന്ഥാലയത്തിന്‍റെ സഹകരണത്തോടു കൂടി നടന്ന പരിപാടി എരുവേശ്ശി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി എം ബി രാധാമണി ഉദ്ഘാടനം ചെയ്തു. വിഷ രഹിത ഭക്ഷണം എന്ന വിഷയത്തിൽ ജൈവകര്‍ഷക സമിതി സംസ്ഥാന സമിതിയംഗം ശ്രീ സി വിശാലാക്ഷൻ മാസ്റ്റർ ക്ലാസെടുത്തു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ വി.എ.ദിനേശൻ ജൈവകർഷക സമിതി സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു. ജില്ലാ സമിതിയംഗം ശ്രീ കെ പി മുകുന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ എം നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എൻ.കെ ശ്രീനിവാസൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം പുഷ്പലത എന്നിവർ സംസാരിച്ചു. നൂറ്റിപത്ത് പേർ പങ്കെടുത്ത യോഗത്തിൽ 
ഗ്രന്ഥാലയം സെക്രട്ടറി ശ്രീ ഇ പി ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
കെ പി മുകുന്ദൻ മാസ്റ്റർ കൺവീനർ ആയി 25 അംഗ പഞ്ചായത്ത്തല സമിതിക്കാണ്  രൂപം കൊടുത്തത്.