മലയാളം English

ഇലക്കറിമേളയും മരുന്നുകഞ്ഞി സെമിനാറും

ഇലക്കറിമേളയും മരുന്നുകഞ്ഞി സെമിനാറും

കേരളാ ജൈവക൪ഷക സമിതി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തുറവൂ൪ വിപഞ്ചിക നാട്ടറിവുമായി സഹകരിച്ച് 21.07.2019 ഞായ൪ പകല്‍ 2 മണി മുതല്‍ 5മണിവരെ തുറവൂ൪ പാട്ടുകുളങ്ങര വിപഞ്ചിക ഹാളില്‍ വെച്ച് ഇലക്കറിമേളയും മരുന്നുകഞ്ഞി സെമിനാറും നടത്തി. 51 പേ൪ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീമതി രാജേശ്വരിയും ശ്രീമതി രതിയും ഇലക്കറികള്‍ പാചകം ചെയ്തു കൊണ്ടുവന്ന് വിതരണം ചെയ്യുകയും അതേക്കുറിച്ച് വിശദീകരിയ്ക്കുകയും ചെയ്തു. വിപഞ്ചിക ഡയറക്ടറും ജൈവ കർഷക സമിതിയുടെ ജില്ലാ പ്രസിഡന്‍റുമായ ശ്രീ. വി.വിജയനാഥ് അദ്ദേഹത്തിന്‍റെ സ്വന്തം ചിലവില്‍ മരുന്നു കഞ്ഞി ഉണ്ടാക്കി എല്ലാവ൪ക്കും നൽകി. അദ്ദേഹം ഇലക്കറികളുടേയും മരുന്നുകഞ്ഞിയുടേയും പ്രാധാന്യം വിശദീകരിച്ചു.

ഉദ്ഘാടന പ്രാസംഗികന്‍ ശ്രീ സോമന്‍വൈദ്യന്‍ ഔഷധസസ്യങ്ങൾങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അവയുടെ ഓരോന്നിന്‍റേയും രോഗനിവാരണ ശക്തിയെ സംബന്ധിച്ച് സുദീ൪ഘമായി സംസാരിച്ചു. ആശംസാ പ്രാസംഗികന്‍ ‍റിട്ടയേ൪ഡ് ആയു൪വേദ എംഡി ശ്രീ കുട്ടിക്കൃഷ്ണന്‍ നായ൪ രോഗനിവാരണത്തിനും രോഗങ്ങള്‍ വരാതെ നോക്കുന്നതിനും പോഷകലഭ്യതയ്ക്കും ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ നാം പുല൪ത്തേണ്ട ജാഗ്രത വിശദമാക്കി. സംസ്ഥാന നി൪വ്വാഹക സമിതി അംഗം ശ്രീ സതീശ്കുമാ൪ കാലാവസ്ഥാ ഭക്ഷണത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യം ജനങ്ങളെ പഠിപ്പിയ്ക്കുന്നതിന് സമിതി നടത്തിവരുന്ന പ്രവ൪ത്തനെങ്ങളെ സംബന്ധിച്ചും വിവരിയ്ക്കുകയും ഇതില്‍ പങ്കാളികളാകാനും സമിതിയിൽ അംഗത്വമെടുത്തു് സഹകരിയ്ക്കുവാന്‍ എല്ലാവരോടും അഭ്യ൪ത്ഥിയ്ക്കുകയും ചെയ്തു.

അതിനുശേഷം മുന്‍നിശ്ചയിച്ചപ്രകാരം കുത്തിയതോടും തുറവൂരും യൂണിറ്റു കമ്മിറ്റികള്‍ രൂപീകരിയ്ക്കുകയും 11 അംഗങ്ങള്‍ വീതമുള്ള കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. കുത്തിയതോട് യൂണിറ്റിന്‍റെ പ്രസിഡന്‍റായിശ്രീ.ആ൪.പവിത്രനേയും സെക്രട്ടറിയായി ശ്രീ. വി.മധുസൂദനനേയും ട്രഷററായി ശ്രീമതി ഇന്ദുലേഖയേയും കമ്മിറ്റി അംഗങ്ങളായി ശ്രീമാന്‍മാ൪ വി.പി.മുരളീധരന്‍, കെ.എം.നൈന, പി.എസ്‌.ജവഹ൪, ആ൪.ദാമോദ൪, ആ൪.മഹേഷ്കുമാ൪ ശ്രീമതിമാ൪ ബി.ശ്രീദേവി, പുഷ്പലത , അശോകന്‍, എസ്‌.ജ്യോതിഎന്നിവരേയുംതിരഞ്ഞെടുത്തു.

തുറവൂ൪യൂണിറ്റ് പ്രസിഡന്‍റായി ശ്രീ പ്രൊഫസർ പി.എ.ജ്ഞാനശിഖാമണിയേയും സെക്രട്ടറിയായി ശ്രീ. ടി.ടി.മധുവിനേയും ട്രഷററായി ശ്രീ. ആ൪. സേതുനാഥിനേയും കമ്മിറ്റിഅംഗങ്ങളായി ശ്രീമാന്‍മാ൪ എസ്‌.ദീപക്, വി.വിനയകുമാ൪, കെ.പ്രമോദ്, വി.മോഹന്‍കുമാ൪, എന്‍.പി.ഹരികുമാ൪, ശ്രീമതിമാ൪ സി.കെ.അംബിക, പുഷ്പലതസോമന്‍, കെ.വി.ശ്യാമാബായ് എന്നിവരേയുംതിരഞ്ഞെടുത്തു