കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൈവകൃഷി പരിശീലന കോഴ്സ് പാലക്കാട് ജില്ലയിലും ആരംഭിക്കുന്നു. കേരളത്തില്‍ വിവിധ ജില്ലകളില്‍ വിജയകരമായി നടത്തിയ കോഴ്സിന്റെ 8-ാമത്തെ ബാച്ചാണ് ഏപ്രില്‍ അവസാന വാരം പാലക്കാട് ആരംഭിക്കാന്‍ പോകുന്നത്.
വ്യത്യസ്ത കൃഷിയിടങ്ങളിലായി നടക്കുന്ന കോഴ്സില്‍ ഇരുപത് വിഷയങ്ങള്‍ ഇരുപത് ദിവസങ്ങളിലായി പകര്‍ന്നു നൽകുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍, ജൈവ വളക്കൂട്ടുകളുടെയും ജൈവ കീടവിരട്ടികളുടെയും നിര്‍മ്മാണം, മണ്ണ് സംരക്ഷണം, ജലസംരക്ഷണം, കന്നുകാലി വളര്‍ത്തൽ , വിത്ത് ശേഖരണവും സംരക്ഷണവും, സസ്യ രോഗങ്ങള്‍ - കീടങ്ങള്‍ പ്രതിരോധം, പ്രായോഗിക വിള പരിപാലനം, ഞാറ്റുവേലകൃഷി തുടങ്ങി പ്രാദേശിക വിപണനം വരെ ചിട്ടയായും പ്രായോഗികമായും ഈ കോഴ്സില്‍ പഠിപ്പിക്കുന്നു. ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും അറിവും നേടിയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഉടന്‍ ബന്ധപ്പെടുക
ഷാജി ചാക്കോ 9496962474
വി കുഞ്ചു 9496760839