മലയാളം English

കര്‍ഷകദിനാഘോഷത്തിന് ജൈവകര്‍ഷക സമിതിയുടെ സ്റ്റാള്‍

ആഗസ്ത് 12 മുതല്‍ 16 വരെ എടപ്പാളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കര്‍ഷകദിനാഘോഷ പരിപാടികള്‍ക്ക് കേരള ജൈവകര്‍ഷക സമിതി സ്റ്റാള്‍ ഒരുക്കുന്നു. 101 തരം നാടന്‍ നെല്‍വിത്തുകള്‍, ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം സംബന്ധിച്ച പുസ്തകങ്ങള്‍, പോസ്റ്ററുകള്‍, ഒരേ ഭൂമി ഒരേ ജീവന്‍ മാസിക എന്നിവയുടെ പ്രദര്‍ശനവും, നാടന്‍ അരി, അവില്‍, കൂവപ്പൊടി, ശര്‍ക്കര, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനവും സ്റ്റാളില്‍ നടക്കും. ജൈവകൃഷിയിടങ്ങളെ കുറിച്ചുള്ള പവര്‍ പോയന്‍റ് പ്രസന്‍റേഷനും  വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും. മലപ്പുറം ജില്ലാ ജൈവകര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ ഒരുക്കുന്നത്. 15 ന് നടക്കുന്ന ജൈവകൃഷി സെമിനാറില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ സംസാരിക്കും.

16 ന് (ചിങ്ങം 1ന്) നടക്കുന്ന കര്‍ഷകദിന അവാര്‍ഡ് വിതരണ പരിപാടിയില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കൃഷിമന്ത്രി ശ്രീ വി എസ് സുനില്‍ കുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി ജലീല്‍, സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണൻ്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.