മലയാളം English

കിഴങ്ങുല്‍സവങ്ങളൊരുക്കി ജൈവകര്‍ഷക സമിതി

കിഴങ്ങുല്‍സവങ്ങളൊരുക്കി ജൈവകര്‍ഷക സമിതി

നാട്ടു കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ഭക്ഷണമൂല്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലകള്‍ തോറും കേരളാ ജൈവകര്‍ഷക സമിതി കിഴങ്ങുല്‍സവങ്ങള്‍ നടത്തുന്നു. വിവിധ തരം കാച്ചിലുകള്‍, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകളുടെ പ്രദര്‍ശനവും വില്‍പനയും കിഴങ്ങുല്‍വത്തോടനുബന്ധിച്ച് നടത്തുന്നു. കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ഭക്ഷണമൂല്യത്തെ പറ്റി പ്രതിപാധിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും. പാലക്കാട് ജില്ലയില്‍ ഫെബ്രുവരി 16ന് പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരം, എറണാകുളം ജില്ലയില്‍ ഫെബ്രുവരി 17ന് പറവൂര്‍ ടൗണില്‍ ഗവ എ ല്‍ പി ജി എസ് സ്കൂളില്‍, തൃശ്ശൂര്‍ ജില്ലയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ ആളൂര്‍ പ‍ഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എന്നിവിടങ്ങളിലാണ് ആദ്യ പരിപാടികള്‍ നടക്കുക. കിഴങ്ങു വിഭവങ്ങള്‍ക്കൊണ്ടൊരുക്കിയ ഭക്ഷണവും പരിപാടിയില്‍ നല്‍കും. മറ്റു നാടന്‍ വിത്തുകളുടെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യം.