മലയാളം English

കോട്ടയം ജില്ലാ സമ്മേളനം

കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലാ സമ്മേളനം പാലാ സെന്‍റ് തോമസ് സ്കൂളിൽ വെച്ച്  03-06-2018 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ നടന്നു. ശ്രീ ജോയി മാഞ്ഞാമറ്റം സ്വാഗതം പറഞ്ഞു. ഇ. സി. വർക്കി അദ്ധ്യക്ഷത വഹിച്ചു.

ഉൽഘാടനം സംസ്ഥാന സമിതി ട്രഷറർ ശ്രീ സതീശ്കുമാർ ബി നിർവഹിച്ചു. സെക്രട്ടറി ശ്രീ സണ്ണിവർഗീസ് റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന ജോ സെക്രട്ടറി ശ്രീ കെ. പി ഇല്യാസ് സംഘടനാ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചർച്ചയും ഭാവി പരിപാടികളെ കുറിച്ചുള്ള നിർദ്ദേശങ്ങളുഭായിരുന്നു. പരമാവധി അംഗങ്ങളെ ചേർക്കുക,

താലൂക്ക് സമിതി ശക്തിപ്പെടുത്തുക, പഞ്ചായത്ത് തലത്തിൽ വരെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുക, മാതൃകാ കൃഷിയിടങ്ങൾ തയ്യാറാക്കുക, ജൈവകൃഷി കോഴ്സ് നടത്തുക, റബ്ബർ കൃഷിത്തോട്ടങ്ങളിൽ സമ്മിശ്ര കൃഷി പ്രോൽസാഹിപ്പിക്കുക. ജൈവകൃഷിയുടെ പി.ജി.എസ് സർട്ടിഫിക്കറ്റ് കർഷകർക്ക് നൽകുന്നതിനു വേണ്ടി റീജ്യണൽ കൗൺസിലായി ജൈവകർഷക സമിതിയെ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക. സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തു നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.

തുടര്‍ന്ന് നിർവാഹക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: ജോയ്ജോർജ്ജ് മാഞ്ഞാമറ്റം

സെക്രട്ടറി: സണ്ണി വർഗീസ്

ട്രഷറർ: കെ. വി ജോര്‍ജ്

വൈ പ്രസിഡന്റുമാർ: ജയിംസ് സി തോമസ്

ജോര്‍ജ് കുട്ടി കടപ്ലാക്കൽ

ജോ സെക്രട്ടറിമാർ: ടി.ജെ ജയപ്രകാശ്

വി. എ സണ്ണി.