മലയാളം English

കോട്ടയം ജില്ലാ വാർഷിക സമ്മേളനം കുറുപ്പന്തറയില്‍ നടന്നു

കോട്ടയം ജില്ലാ വാർഷിക സമ്മേളനം കുറുപ്പന്തറയില്‍ നടന്നു

കേരള ജൈവ കർഷക സമിതി കോട്ടയം ജില്ലാ വാർഷിക സമ്മേളനം കറുപ്പന്തറ എസ് എച്ച് കോളേജിൽ ( വിൻസെന്റ് കറുപ്പന്തറ നഗർ) 2019 മെയ് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടന്നു. ജില്ലാ പ്രസിഡണ്ട് ശ്രീ ജോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ സണ്ണി വർഗ്ഗീസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ശ്രീ കെ.പി ഇല്യാസ് സംഘടന രേഖ വിശദമായി അവതരിപ്പിച്ചു. 
തുടർന്ന് താലൂക്ക് അടിസ്ഥാനത്തിൽ ഭാവി പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഗ്രൂപ്പ് ചർച്ച നടത്തി. ഗ്രൂപ്പ് ലീഡർമാരായ ശ്രീ ഇ സി വർക്കി, ശ്രീ മാത്തുക്കുട്ടി കാണക്കാരി, ശ്രീ രാജപ്പൻ നായർ, ശ്രീ വി ഐ കുര്യാക്കോസ് എന്നിവർ ഗ്രൂപ്പിൽ ചർച്ച ചെയ്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചകഴിഞ്ഞ് മോചനം ജൈവ ജീവിതത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ശ്രീ കെ.ജെ അബ്രാഹം, ശ്രീ ജോർജ് ജേക്കബ്, അഡ്വ.അനീഷ് ലൂക്കോസ്, ശ്രീ എം കെ സെബാസ്റ്റ്യൻ, ശ്രീ എൻ കെ രാജു
തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു. കെ.പി ഇല്യാസ് ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു.

സമ്മേളനത്തിൽ വച്ച് ഗ്രാസ് ഹോപ്പപ്പർ ജൈവകർഷക കുട്ടിക്കൂട്ടത്തിന് സ്വാഗത സംഘം കൺവീനർ ശ്രീ എൻ കെ രാജു ജില്ലാ സമിതിയുടെ അവാർഡ് നൽകി.


ഗ്രാമോത്പന്നങ്ങളുടെ പ്രചാരകനായ കെ ജെ കുര്യൻ (കുട്ടപ്പൻ ചേട്ടൻ ) അവർ കളെ ശ്രീ കെ .പി ഇല്യാസ് പൊന്നാട അണിയിച്ചു ആദരിച്ചു.
കുട്ടി കർഷകർ അനുഭവങ്ങൾ പങ്കുവച്ചു. രക്ഷാധികാരി ശ്രീ അശോകൻ മാസ്റ്റർ വിശദീകരണം നടത്തി.


അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ സ്വാഗതവും
വൈക്കം താലൂക്ക് പ്രസിഡണ്ട് ശ്രീ ബേബി കോയിക്കൽ നന്ദിയും രേഖപ്പെടുത്തി.
നാടൻ പശുവിന്‍റെ സംഭാരവും ജൈവ അരിയും കൂർക്കയും ഉപയോഗിച്ചുള്ള കഞ്ഞിയും സ്വാദിഷ്ഠമായ ഭക്ഷണമായിരുന്നു സമ്മേളനത്തിൽ നൽകിയത്. നാടൻ വിത്തുകളുടെ പ്രദർശനവും വിൽപനയുമുണ്ടായിരുന്നു.


പുതിയ ഭാരവാഹികളായി
ജോയി ജോർജ് (പ്രസി.) സണ്ണി വർഗ്ഗീസ് (വൈ പ്ര), ജയിംസ് ചൊവ്വാറ്റുകുന്നേൽ (വൈ. പ്ര)
കെ.വി ജോർജ്(സെക്രട്ടറി)
അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ (ജോ സെക്രട്ടറി), ബേബി കോയിക്കൽ (ജോ. സെക്രട്ടറി), ജയിംസ് C തോമസ് (ട്രഷറർ) എന്നിവരെയും മറ്റു കമ്മറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
ശ്രീമതി ഹേമ ആർ.നായരുടെ പാട്ടോടു കൂടി വൈകിട്ട് 4.30 മണിയോടു കൂടി സമ്മേളനം അവസാനിച്ചു.