മലയാളം English

ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ അംഗത്വ കണ്‍വെന്‍ഷന്‍

ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ അംഗത്വ കണ്‍വെന്‍ഷന്‍

കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ നവം 25ന് രാവിലെ 10 മണിക്ക് വടകര ബി.ഇ.എം.ഹൈസ്കൂളിൽ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവ കർഷക പ്രസ്ഥാനങ്ങളുടെ നേട്ടങ്ങൾ പണക്കാരായ കച്ചവടക്കാർ റാഞ്ചുന്നതിരെ നാം ജാഗരൂകരായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ജൈവകര്‍ഷകര്‍ ജനകീയമായി സംഘടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പി.ടി. ശിവദാസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി കെ.പി. ഇല്ല്യാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജയപ്രകാശ്, വടയക്കണ്ടി നാരായണൻ ,കെ. പത്മനാഭൻ, എ. വിജയകുമാർ, ടി.പി. ഉഷാകുമാരി, കെ. ശങ്കരൻ, വി.കെ. കൃഷ്ണൻ, പി.പി. പ്രകാശൻ, ശാന്ത തൂണേരി, അന്താരാഷ്ട്ര ജൈവ കർഷക സംഘടന(ഐ.എൻ.ഒ.എഫ്.ഒ) ചെയർപേഴ്സൺ ഷമികാ മോനെ തുടങ്ങിയവർ സംസാരിച്ചു.

പുതിയ തലമുറയെ ജൈവ കൃഷിയിലേക്ക് ആകർഷിക്കാൻ സ്കൂളുകളിലും കുടുംബത്തെ ഒന്നടങ്കം ബോധവൽക്കരിക്കാൻ റസിഡൻസ് അസോസിയേഷനുകളിലും ജൈവകൃഷി ക്ലാസുകൾ നടത്താൻ കൺവെൻഷനിൽ തീരുമാനമായി. പഞ്ചായത്തുകൾ തോറും ജൈവ കർഷക സംഗമം സംഘടിപ്പിക്കും. കൺവെൻഷനോടനുബന്ധിച്ച് ജൈവ ഉല്പന്നങ്ങളുടെ പ്രദർശനം, ജൈവ ഭക്ഷണവിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു.