മലയാളം English

കേരള ജൈവകർഷക സമിതി കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം

ജൈവകർഷക സമിതി കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം

കേരള ജൈവകർഷക സമിതി കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ഏപ്രില്‍ പഞ്ചായത്ത് സാംസ്കാരിക ഹാളിൽ നടന്നു  യൂണിറ്റ് സെക്രട്ടറി എം സുകുമാരൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ശ്രീ എന്‍ കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ: സെക്രട്ടറി ശ്രീ വി എ ദിനേശൻ സംഘടനാ രേഖ അവതരിപ്പിച്ചു. തളിപറമ്പ് താലൂക്ക് സെക്രട്ടറി വി ഉണ്ണികൃഷ്ണൻ സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തിൽ കൂടുതൽ പേരെ സമിതിയംഗങ്ങളാക്കാന്‍ തീരുമാനിച്ചു. 

പുതിയ ഭാരവാഹികള്‍

സെക്രട്ടറി സി.സുജാത.

ജോ: സെക്രട്ടറി. കെ.കെ ഗോപാലൻ മാസ്റ്റർ.

പ്രസിഡണ്ട്. വാസുദേവൻ നിർമ്മലൻ.

വൈ: പ്രസിഡണ്ട്.  കെ.ഒ.രജീഷ്.

ട്രഷറർ: കെ.രവി.‍


മെയ് 26ന് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്താൻ തീരുമാനിച്ചു.