മലയാളം English

മലപ്പുറം ജില്ലാ തല വയൽരക്ഷാ ക്യാമ്പ്

മലപ്പുറം ജില്ലാ തല വയൽരക്ഷാ ക്യാമ്പ്

കേരളാ ജൈവകർഷകസമിതി മലപ്പുറം ജില്ലാ തല വയൽരക്ഷാ ക്യാമ്പ്
ഒക്ടോ 20, 21 തീയതികളില്‍ നടന്നു. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. V.T.സുബൈർ  ഉദ്ഘാടനം ചെയ്ത പരിപാടിയില്‍  ജൈവകര്‍ഷക സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീമതി ഖദീജാ നർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.  മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ ഒ പി വേലായുധന്‍  സ്വാഗതഭാഷണം നടത്തി. ചെറുശ്ശോല AMLP സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ഫിറോസ് ചങ്ങരം ചോല, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അഹമ്മദ് കുട്ടി ബാപ്പു, സ്കൂള്‍ പി ടി എ  പ്രസിഡന്‍റ് ശ്രീ.ഷറഫുദ്ദീൻ പൂക്കയിൽ, വാർഡ്  മെമ്പർമാരായ ശ്രീമതി പ്രമീളാ തുപ്രൻ, ശ്രീമതി സക്കീന പതിയിൽ എന്നിവർ ആശംസകളര്‍പ്ചിച്ചു.
മലപ്പുറം ജില്ലാ ജോ.സെക്രട്ടറി ഷിഹാബ് കഴുങ്ങിൽ നന്ദി പറഞ്ഞു.
 വൈകുന്നേരം 5.30ന് ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ . അശോകകുമാര്‍ വി " വയലും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
 തുടർന്ന് " വയലും കൃഷിയും എന്ന വിഷയത്തിൽ  ശ്രീ കെ പി ഇല്യാസ്, ശ്രീ ചന്ദ്രൻമാസ്റ്റർ എന്നിവർ സംസാരിച്ചു. 
ചർച്ചകൾക്കും  സംശയദൂരീകരണത്തിനും ശേഷം രാത്രി 9 മണിയോടെ രാത്രിഭക്ഷണത്തിന് പിരിഞ്ഞു.
വയൽ രക്ഷാ ക്യാമ്പ് രണ്ടാം ദിവസം
രാവിലെ 9.30 ന്  " വയൽ രക്ഷാനിയമം- പ്രശ്നങ്ങൾ" എന്ന വിഷയം ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ.മോഹൻദാസ് കൊടകര അവതരിപ്പിച്ചു.  
ശേഷം രാവിലെ 11.30 ന് ആരംഭിച്ച ഭാവി പരിപാടികളുടെ ആസൂത്രണ ചർച്ചയിൽ താലൂക്ക് തലത്തിൽ അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സജീവമായ ചർച്ചകൾ നടത്തുകയുണ്ടായി. വിവിധ താലൂക്കുകളെ പ്രതിനി ധീകരിച്ച് സർവ്വശ്രീ.വി.പി.ഗംഗാധരൻ (പൊന്നാനി) , ഫിറോസ് എടവണ്ണ (ഏറനാട്,നിലമ്പൂർ), സലീം.ടി.പി (തിരൂർ), ഹമീദ് കുറുവ (പെരിന്തൽമണ്ണ)  എന്നിവർ ചർച്ചാ ക്രോഡീകരണം നടത്തി സംസാരിച്ചു. പൊതു ചർച്ചകൾക്ക്  ശ്രീ അശോകകുമാര്‍ വി,  ശ്രീ ചന്ദ്രൻമാസ്റ്റർ,  ശ്രീ രാജഗോപാലൻ പള്ളിപ്പുറം, ശ്രീ വി.പി ഗംഗാധരൻ, ശ്രീ അഹമ്മദ് മാസ്റ്റർ ,  ശ്രീമതി നർഗീസ് ടീച്ചർ എന്നിവർ നേതൃത്വം നല്കി.
ക്യാമ്പിൽ ആദ്യ ദിവസം 51 പേരും രണ്ടാം ദിവസം 38 പേരും ഫന്കെടുത്തു. വയൽ രക്ഷയുടേയുംവയൽരക്ഷാ നിയമത്തിന്റെയും അറിവുകൾ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് വേണ്ടതായ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനമെടുത്ത് ക്യാംപ് ഉച്ചയ്ക് 1 മണിക്ക് അവസാനിപ്പിച്ചു. ഉച്ചഭക്ഷണശേഷം 1.30 ഓടെ പിരിഞ്ഞു.