മലയാളം English

മാറഞ്ചേരി പഞ്ചായത്തില്‍ ജൈവകര്‍ഷക സമിതി യൂണിറ്റ് രൂപീകരിച്ചു

മാറഞ്ചേരി പഞ്ചായത്തില്‍ ജൈവകര്‍ഷക സമിതി യൂണിറ്റ് രൂപീകരിച്ചു

പഞ്ചായത്ത് തലത്തില്‍ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തില്‍ നവം20ന് ജൈവകര്‍ഷക സമിതിയുടെ യൂണിറ്റ് രൂപീകരിച്ചു. പഞ്ചായത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുവാനും ‍‍ഡിസംബര്‍ 8ലെ പൊന്നാനി താലുക്ക് തല വയല്‍രക്ഷാ ക്യാമ്പില്‍ അവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

‍‍ഡിസംബര്‍ 2ന് മലപ്പുറം ജില്ലയില്‍ നടക്കുന്ന ജൈവകൃഷി കോഴ്സിന്‍റെ മൂന്നാമത്തെ ബാച്ചില്‍ പഞ്ചായത്തില്‍ നിന്ന് പരമാവധി പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. 

പഞ്ചായത്തില്‍ ഇബ്രാഹിം  മാഷ് കണ്‍വീനറായി 11  അംഗ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി അശോകകുമാര്‍ വി യോഗത്തില്‍ പങ്കെടുത്തു.