മലയാളം English

പാലക്കാട് ജില്ലാ അംഗത്വ കൺവെൻഷൻ

പാലക്കാട് ജില്ലാ അംഗത്വ കൺവെൻഷൻ

കേരള ജൈവ കർഷകസമിതി പാലക്കാട് ജില്ലാ അംഗത്വ കൺവെൻഷൻ നവം 20ന് പട്ടാമ്പി ഗവ യു പി സ്കൂളില്‍ വെച്ച് നടന്നു.  പാലക്കാട് ജില്ലാ സെക്രട്ടറി ശ്രീ കുഞ്ചു വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ കമ്മിറ്റിയംഗം ശ്രീ  സി രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ പി കൃഷ്ണൻ സംഘടന ചിട്ടപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സംസ്ഥാന
ട്രഷറർ ബി സതീഷ് കുമാർ കണക്ക് കാര്യങ്ങള്‍ സൂക്ഷിക്കുന്ന രീതിയെ പറ്റി സംസാരിച്ചു. 
പരിചയപ്പെടലിനും ചർച്ചകൾക്കും ശേഷം താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
നിലവിലുള്ള മുഴുവന്‍ അംഗങ്ങളെയും നേരിട്ട് കണ്ട് അംഗത്വം പുതുക്കുക,  സാധ്യതയുള്ള പഞ്ചായത്തിൽ 10പേരെയെങ്കിലും ചേർത്ത് യൂണിറ്റ് രൂപീകരിക്കുക,
അംഗങ്ങളെ ചേർക്കുന്നതോടൊപ്പം മാസികയുടെ വരിക്കാരെയും ചേർക്കുക. 
നവംബർ 30നകം താലൂക്ക് തല പ്രവർത്തക കൺവെൻഷൻ വിളിക്കുക .
വയൽരക്ഷാ ക്യാമ്പിന്‍റെ  ജില്ലാ തല പരിപാടി ചിറ്റൂരില്‍ വെച്ച് നടത്തുക. 
ജൈവകൃഷി പഠന കോഴ്സ് സംഘടിപ്പിക്കാൻ വി കുഞ്ചു, സി രാമചന്ദ്രൻ, എം കൃഷ്ണൻകുട്ടി എന്നിവർ ചേര്‍ന്നുള്ള സബ് കമ്മറ്റി രൂപീകരിച്ചു. 
കൊപ്പം അഭയം നൽകുന്ന ജൈവ നെൽകൃഷി പുരസ്കാരത്തിനുള്ള  കര്‍ഷകരെ കണ്ടുപിടിക്കുന്നതിന് ജില്ലാ സമിതി പ്രവര്‍ത്തകരില്‍ നിന്നും നിര്‍ദ്ദേഷങ്ങള്‍ ക്ഷണിക്കുകയുണ്ടായി. 
കണ്‍വെന്‍ഷന്‍ 2 മണിക്ക് സമാപിച്ചു.