മലയാളം English

പറവൂര്‍ താലൂക്ക് സമിതി രൂപീകരിച്ചു

        കേരളാ ജൈവ കര്‍ഷക സമിതി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍  ആഗസ്ത് 5ന് പറവൂര്‍ ലക്ഷ്മി കോളേജില്‍  വെച്ച് ജൈവകര്‍ഷക സംഗമവും പറവൂര്‍ താലൂക്ക് സമിതി രൂപീകരണവും നടന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യേശുദാസ് പറപ്പിള്ളി പരിപാടി ഉല്‍ഘാടനം ചെയ്തു. ജൈവകൃഷി എന്ത് ? എന്തിന്? എന്ന വിഷയത്തെക്കുറിച്ച് ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനാ രേഖ അവതരിപ്പിച്ച് ജൈവകര്‍ഷകസമിതിയുടെ കാലികപ്രസക്തിയെ കുറിച്ച് പറഞ്ഞു. ജൈവകര്‍ഷക പ്രസ്ഥാനങ്ങളുടെ ആഗോള പ്രസക്തിയെകുറിച്ച് ജൈവകര്‍ഷക സമിതി സംസ്ഥാന സമിതിയംഗവും INOFO ചെയര്‍പേര്‍സണുമായ ശ്രീമതി ഷമിക മോനെ സംസാരിച്ചു. തുടര്‍ന്ന് പറവൂര്‍ താലൂക്ക് സമിതി രൂപീകരിച്ചു. കണ്‍വീനറായി മനോജ് കെ എസിനെയും ജോയിന്‍റ് കണ്‍വീനറായി പി ജി ഓമനക്കുട്ടനെയും തെരഞ്ഞെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി  ശ്രീ ടി എ ബിജു സ്വാഗതം പറഞ്ഞ ചടങ്ങി പ്രസിഡന്‍റ് ശ്രീ കെ ആര്‍ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ് കെ എസ് നന്ദി പറഞ്ഞു.