മലയാളം English

ജൈവ കർഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പറവൂരില്‍ ആഴ്ചചന്ത

ജൈവ കർഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പറവൂരില്‍ ആഴ്ചചന്ത

കേരളാ ജൈവ കർഷക സമിതി പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സ്ഥിരം ആഴ്ച ചന്ത നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ജംഗ്ഷനിലെ ആദം പ്ലാസ കോംപ്ലക്സില്‍ ആരംഭിക്കുന്നു. നവംബർ 17 മുതൽ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6.30 വരെയായിരിക്കും ചന്ത നടക്കുന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, ജൈവകൃഷിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാകും.പറവൂർ താലൂക്ക് റെസിഡൻസ് അസ്സോസിയേഷന്‍റെയും തൃശ്ശൂർ ഓൺലൈൻ കാർഷിക വിപണിയുടെയും സഹകരണവും ഈ ചന്തയ്ക്കുണ്ട്. 

നവംബര്‍ 17 ന് 3 മണിക്ക് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ രമേശ് ഡി കുറുപ്പ് ചന്ത ഉല്‍ഘാടനം ചെയ്യും. പരിപാടിയില്‍ കേരളാ ജൈവകര്‍ഷക സമിതി ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.