മലയാളം English

പൊന്നാനി വയല്‍രക്ഷാ ക്യാമ്പ് നടന്നു

പൊന്നാനി വയല്‍രക്ഷാ ക്യാമ്പ് നടന്നു.

നെല്‍വയല്‍ സംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കേരളാ ജൈവകർഷക സമിതി നടത്തി വരുന്ന വയല്‍രക്ഷാ കേരളരക്ഷാ കാംപയിനിന്‍റെ ഭാഗമായുള്ള വയല്‍രക്ഷാ ക്യാമ്പ് ജനുവരി 12 ശനിയാഴ്ച  പൊന്നാനി ആയൂർ യോഗയില്‍ വെച്ചു നടന്നു. പൊന്നാനി താലൂക്ക് സമിതിയുടെ സംഘാടനത്തില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ നടന്ന പരിപാടിയില്‍ വയലും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ശ്രീ അശോക കുമാർ വി.
വയൽ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തില്‍ ശ്രീ ഇ ഇബ്രാഹിം വയലും കൃഷിയും എന്ന വിഷയത്തില്‍ കെ.ചന്ദ്രൻ മാസ്റ്റർ എന്നിവര്‍ ക്ലാസെടുത്തു. 70 പേര്‍ പങ്കെടുത്ത പരിപാടിയില്‍  താലൂക്ക് സെക്രട്ടറി ശ്രീ മുരളി മേലേപ്പാട്ട്, ജില്ലാ പ്രസിഡന്‍റ് ശ്രീമതി ഖദീജ നര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി ശ്രീ ഒ പി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് താലൂക്ക് തലത്തില്‍ നടത്തേണ്ട ഭാവി പരിപാടികളെ കുറിച്ചുള്ള ഗ്രൂപ്പു ചർച്ച നടന്നു.
         ശ്രീ രജീഷ് ഊപ്പാല നന്ദി പറഞ്ഞു