കേരളാ ജൈവ കര്‍ഷക സമിതി തിരൂരങ്ങാടി താലൂക്ക് വയൽ രക്ഷാ ക്യാമ്പും ജൈവകൃഷി സെമിനാറും നവം 24 ന് രാവിലെ 10 മുതൽ നടന്നു. ജന പങ്കാജിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയായിരുന്നു തിരൂരങ്ങാടിയില്‍ നടന്നത്. 125ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓറിയന്റല്‍ ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ: ഹെയര്‍ സെക്കന്ററി സ്കൂള്‍, പി എസ് എം ഒ കോളേജ് എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളന്റിയര്‍മാരും ക്യാമ്പില്‍ നിറസാന്നിദ്ധ്യമായിരുന്നു. സ്ത്രീകളുടെ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമായിരുന്നു. തിരൂരങ്ങാടി എന്‍ കെ റോഡിലൂള്ള ശ്രീ കെ പി മുഹമ്മദ് അഷ്റഫിന്റെ വീട്ടിലായിരുന്നു പരിപാടി നടന്നത്.
ശ്രീ ഹാരൂൺ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ശ്രീമതി നർഗീസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.
ക്യാമ്പില്‍ വയൽ സംരക്ഷണത്തിന്റെ ആവശ്യകതയും നിയമങ്ങളെയും കുറിച്ച് ശ്രീ ഇ ഇബ്രാഹിം ക്ലാസെടുത്തു. കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ശ്രീ ചന്ദ്രന് മാസ്റ്റര്‍ സംസാരിച്ചു. ശ്രീമതി ഖദീജ നര്‍ഗ്ഗീസ് സ്ത്രീകളും കൃഷിയും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയുണ്ടായി.
ജൈവരീതിയിലുള്ള ഭക്ഷണമായിരുന്നു പരിപാടിയില്‍ ഒരുക്കിയിരുന്നത്.
ശ്രീ.സുലൈമാൻ സ്വാഗതവും, ശ്രീഫിറോസ് നന്ദിയും പറഞ്ഞു.