മലയാളം English

ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ്

ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ്

ജൈവകൃഷിയിലൂടെ ആരോഗ്യ ജീവിതം എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരളാ ജൈവ കർഷകമിതി ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ് മുകുന്ദപുരം താലൂക്കിന്‍റെ അട  ജനു 26 ന് ശനിയാഴ്ച കൊളത്തൂരിലെ  സജീവൻ മാസ്ററുടെ  കൃഷിയിടത്തിൽ വെച്ചു നടന്നു.സ്തീകളടക്കം നൂറോളം പേരാണ് കുടുംബ സദസ്സില്‍ സജീവമായി പങ്കെടുത്തത്. പ്രശസ്ത നാച്ചുറൽ ഹൈജീനിസ്റ്റ് ഡോ. പി. എ രാധാകൃഷ്ണൻ (ഗാന്ധിയൻ പ്രക്യതി ചികിത്സാ കേന്ദ്രം, തിരൂർ) രോഗങ്ങളെ എങ്ങനെ ചെറുക്കാം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. സംശയങ്ങളും ഉത്തരവുമായി ക്ലാസ് 2 മണി വരെ നീണ്ടു. 

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി വി കുമാരന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. , സമിതി ജില്ലാ പ്രസിഡന്‍റ്  ശ്രീ പി.എം ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി ബാബു ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്‍റ്  ശ്രീ ബി ഡി  രാജീവന്‍ സ്വാഗതം പറഞ്ഞു.
പറപ്പൂക്കര പഞ്ചായത്ത് മെമ്പര്‍ ശ്രീമതി പ്രീത സജീവന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.
ജൈവകര്‍ഷക സമിതിുടെ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന വൈസ് പ്രസി‍ന്‍റ് ശ്രീ സി എസ് ഷാജി സംസാരിച്ചു. ചാലക്കുടി താലൂക്ക് പ്രസിഡന്‍റ് ഒ ജെ ഫ്രാന്‍സിസ് നന്ദി പറഞ്ഞു.