മലയാളം English

തൃശ്ശൂർ ജില്ലാ സമ്മേളനം

കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ സമ്മേളനം ഇരങ്ങാലക്കുട പ്രിയ ഹാളിൽ വെച്ച് നടന്നു. സമ്മേളനം ശ്രീ അഭയം കൃഷ്ണൻ ഉൽഘാടനം ചെയ്തു. ശ്രീ കെ.വി. ബാബു സ്വാഗതവും ശ്രീ കെ.സി ത്യാഗരാജ് അദ്ധ്യക്ഷനുമായിരുന്നു. ശ്രീ പി. എൻ. രവി ജില്ലാ സെക്രട്ടറി ജില്ലാ വാർഷിക റിപ്പോർട്ടവതരിപ്പിച്ചു. തുടര്‍ന്ന് ട്രഷറർ ശ്രീ പി.പി. കുര്യാക്കോസ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം ശ്രീ അശോകകുമാർ വി സംഘടനാ രേഖ അവതരിപ്പിച്ചു സംഘടന ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ പറ്റി ഊന്നി പറഞ്ഞു.

തുടർന്ന് ഗ്രൂപ്പ് ചർച്ചയായിരുന്നു. അംഗങ്ങൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് റിപ്പോർട്ടിനെയും സംഘടനാരേഖയെപ്പറ്റിയും ഭാവിപരിപാടികളെക്കുറിച്ചും ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് പ്രതിനിധികൾ ചർച്ചയിലുണ്ടായ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

ഭാവി പരിപാടികൾ, നിർദ്ദേശങ്ങൾ

  1. പരമാവധി അംഗങ്ങളെ ചേർത്ത് താലൂക്ക് സമിതികളും പഞ്ചായത്ത് കമ്മിറ്റികളും രൂപീകരിക്കുക.
  2. കൃത്രിമ ഭക്ഷണ സംസ്കാരത്തിനെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടുപ്പിക്കുക.
  1. പ്രാദേശിക ചന്തകൾ സംഘടുപ്പിക്കുക
  2. നാടൻ വിത്ത്സംരക്ഷണത്തിനു വേണ്ടി കർഷകരുടെ ഡയറക്ടറി തയ്യാറാക്കുകയും എവിടെയെങ്കിലും ഈ വിത്തുകളെല്ലാം സംരക്ഷിക്കുന്ന ഒരു കേന്ദ്രം നിർമിക്കുകയും ചെയ്യുക.
  3. ജൈവകൃഷി കോഴ്സ് സംഘടുപ്പിക്കുക.
  4. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കി നെൽവയലുകളുടെ സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാരിനോട് സമ്മർദ്ദം ചെലുത്തുക.
  5. ഒരേ ഭൂമി ഒരേ ജീവൻ മാസിക പ്രചരിപ്പിക്കുക
  6. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുക
  7. ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് കൊണ്ടുവരുക.

തുടർന്ന് 21 അംഗ നിർവാഹക സമിതിയംഗങ്ങളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് : ശശിധരൻ പി. എം

സെക്രട്ടറി : കെ. വി. ബാബു

വൈ പ്രസി: സന്തോഷ് കെ. ബി

വൈ പ്രസി: ബിന്ദു സുജിത്ത്

ജോ സെക്രട്ടറി: സുമേഷ് അന്തിക്കാട്

ജോ സെക്രട്ടറി: സജീവൻ ചെമ്പകണ്ടം

ട്രഷറർ: പി.പി കുര്യാക്കോസ്.

സമ്മേളനം 3 മണിക്ക് അവസാനിച്ചു