കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ ജൈവകൃഷി സര്‍ട്ടിഫിക്കേറ്റ് കോഴ്സ് തൃശ്ശൂര്‍ ജില്ലയില്‍ രണ്ടാമത്തെ ബാച്ചും മലപ്പുറം ജില്ലയില്‍ മൂന്നാമത്തെ ബാച്ചും ആരംഭിക്കുന്നു.
വ്യത്യസ്ത കൃഷിയിടങ്ങളിലായി നടക്കുന്ന കോഴ്സില്‍ ഇരുപത് വിഷയങ്ങള്‍ ഇരുപത് ദിവസങ്ങളിലായി പകര്‍ന്നു നൽകുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍, ജൈവ വളക്കൂട്ടുകളുടെയും ജൈവ കീടവിരട്ടികളുടെയും നിര്‍മ്മാണം, ജലസംരക്ഷണം,കന്നുകാലി വളര്‍ത്തൽ , വിത്ത് ശേഖരണവും സംരക്ഷണവും,തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു. ദീര്ഘകാലത്തെഅനുഭവ സമ്പത്തും അറിവും നേടിയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
കോഴ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക.
തൃശ്ശൂര്‍, കെ വി ബാബു 9846133100.
മലപ്പുറം, ഒ പി വേലായുധൻ 9400616548.