കേരളാ ജൈവകര്‍ഷക സമിതി വടകര താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ വടകര ടി.എസ് ഹാളില്‍ ആഗസ്ത് 20 മുതല്‍ ഓണം, പെരുന്നാള്‍ ജൈവചന്ത ആരംഭിക്കും. ധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പാല് ഉല്പന്നങ്ങള് തുടങ്ങിയവ ലഭ്യമാക്കും. ആഗസ്ത് 7ന് പുറമേരിയില്‍ ചേര്‍ന്ന താലൂക്ക് തല സംഗമത്തില്‍ ജില്ല മുഴുവന്‍ ജൈവകൃഷി വ്യാപനത്തിന് വിവിധ പരിപാടികള്‍ ആവിഷ്കരിക്കാന്‍ തീരുമാനമായി. ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൈവകൃഷി കോഴ്സിന് താലൂക്കില്‍ നിന്ന് പരമാവധി പേരെ പങ്കെടുപ്പിക്കും.
താലൂക്ക് സംഗമം ജില്ലാ നിര്‍വാഹക സമിതിയംഗം കണ്ണമ്പ്രത്ത് പത്മനാഭന് ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണന്, ശാന്ത വടക്കയില്‍, കെ ചന്ദ്രന്, വി എം വാസു, കെ പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് സമിതി ഭാരവാഹികളായി കെ പത്മനാഭന് (പ്രസിഡന്റ്), വി രാജേന്ദ്രന് (സെക്രട്ടറി), കുനിയില്‍ കുഴി കൃഷ്ലന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.