കേരളാ ജൈവകർഷക സമിതി വടകര താലൂക്ക് സമ്മേളനം 2019 മെയ് 6 ന് ഉച്ചയ്ക്ക് ശേഷം വടകര ബി ഇ എം ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉല്‍ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഖദീജ നർഗീസ് ആ ര്‍ ഡി ഒ ഓഫീസ് പരിസരത്ത് അശോക മരത്തിന്റെ തൈ നട്ടു നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ടി ശ്രീ കെ ജയപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക്ക് പ്രസിഡണ്ട് ശ്രീ പത്മനാഭൻ കണ്ണമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി നർഗീസ് ടീച്ചർ സംഘടനാ രേഖ അവതരിപ്പിച്ചു. ശ്രീ ടി. ശ്രീനിവാസൻ ,ശ്രീ.കെ.ബാലകൃഷ്ണൻ എന്നിവർ ആശംസകള്‍ അര്പിച്ചു സംസാരിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ വി.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ യൂനിറ്റംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം ശ്രീ പത്മനാഭൻ കണ്ണമ്പ്രത്ത് പ്രസിഡണ്ടായും ശ്രീ പ്രശാന്ത്. ടി സെക്രട്ടറിയായും ശ്രീ വി രാജേന്ദ്രൻ ട്രഷററായും പുതിയ കമ്മിറ്റി രൂപീകരിച്ചു. പരിപാടിയുടെ ഭാഗമായി നാടന്‍ വിത്തു കൈമാറ്റവും നടന്നു. കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ട് പുതിയ യൂനിറ്റുകൾ രൂപീകരിക്കുവാനും ജില്ലാ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.