മലയാളം English

വയല്‍രക്ഷാ പുസ്തക പ്രകാശനം സുജാത ഗോയെല്‍ നിര്‍വഹിക്കുന്നു

വയല്‍രക്ഷാ പുസ്തക പ്രകാശനം സുജാത ഗോയെല്‍ നിര്‍വഹിക്കുന്നു

കേരളാ ജൈവകര്‍ഷക സമിതി പ്രസിദ്ധീകരിക്കുന്ന നെല്‍വയലിന്‍റെ പ്രാധാന്യം വിവരിക്കുന്ന "വയല്‍രക്ഷ കേരളരക്ഷ" എന്ന പുസ്തകം  കര്‍ണ്ണാടകയിലെ പ്രശസ്ത  ജൈവകര്‍ഷകയൂം ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റുമായ ശ്രീമതി സുജാത ഗോയെല്‍ ഡിസംബര്‍ 29ന് വടകരയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ജൈവകര്‍ഷക സംഗമത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. 

വയലും വൈവിധ്യവും, വയലും ഭക്ഷ്യ സുരക്ഷയും, വയലും നെല്‍കൃഷിയും, വയലും സംസ്കാരവും, വയലും ഔഷധവും, വയലും തൊഴിലും, വയലും നിയമങ്ങളും, വയലിന്‍റെ പാരിസ്ഥിതിക സേവനമൂല്യങ്ങള്‍ തുടങ്ങി നെല്‍വയലുകളുടെ പ്രാധാന്യത്തെ കുറിച്ച് സമഗ്രമായി വിവരിക്കുന്ന പുസ്തകമാണ് "വയല്‍രക്ഷ കേരളരക്ഷ". നെല്‍വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം കേരളാ ജൈവ കര്‍ഷക സമിതി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.