കേരളാ ജൈവ കർഷക സമിതി സംസ്ഥാന തലത്തിൽ തെരഞ്ഞെടുത്തവർക്ക് ഇന്ന് പട്ടാമ്പിയിൽ കൊപ്പത്ത് അഭയത്തിൽ വെച്ച് സംഘടിപിച്ച വാഴക്കൃഷി പരിശീലകർക്കുള്ള പരിശീലന പരിപാടി. വിവിധ ജില്ലകളിൽ നിന്ന് 33 പേർ പങ്കെടുത്തു. പ്രസിഡന്റ് ശ്രീ പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ അശോക കുമാർ വി.ക്യാമ്പിന്റെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. കെ ചന്ദ്രൻ മാസ്റ്റർ ക്ലാസ്സെടുത്തു.
നമ്മുടെ പരമ്പരാഗത വാഴക്കൃഷിയെപ്പറ്റി അതിവിദഗ്ദ്ധമായിട്ടാണ് മാഷ് സംസാരിച്ചത്. പുതിയ ജൈവകൃഷി രീതികളും ഇതോടൊപ്പം കൂട്ടിച്ചേർത്തു. പങ്കെടുത്തവർ അവരുടെ കൃഷിയറിവുകളും അനുഭവങ്ങളും കൂടി പങ്കുവെച്ചു.
പ്രായോഗിക പരിശീലനത്തോടു കൂടി നടത്തിയ ക്ലാസ് നാലു മണിക്ക് അവസാനിച്ചു.