മലയാളം English

വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നു

വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നു

കോഴിക്കോട് :  ജില്ലാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒരു വർഷത്തിനുള്ളിൽ 100 വിദ്യാലയങ്ങളിലാണ് ജൈവകൃഷി തുടങ്ങുക. താൽപ്പര്യമുള്ള വിദ്യാലയങ്ങൾക്ക് വിത്തും ഉപദേശങ്ങളും നൽകും, മേൽനോട്ട ചുമതലയും വഹിക്കും. കുടുംബാംഗങ്ങളെല്ലാവരും ജൈവ കൃഷിയെ കുറിച്ച് മനസ്സിലാക്കുമ്പോൾ മാത്രമേ ജൈവകൃഷിയുടെ വ്യാപനം സാധ്യമാകൂ എന്ന തിരിച്ചറിവിൽ റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് കുടുംബങ്ങളെ ഒരുമിച്ച് വിളിച്ചുചേർത്ത് ക്ലാസുകൾ നൽകും. ഒരുവർഷത്തിനകം ഇത്തരം 100 ക്ലാസുകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വേങ്ങേരി ശാന്തിനികേതനിൽ ചേർന്ന ജില്ലാ ജൈവ കർഷക  സംഗമത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. താല്പര്യമുള്ള വിദ്യാലയങ്ങളും റസിഡൻസ് അസോസിയേഷനുകളും 9446470884 എന്ന നമ്പറിൽ ബന്ധപ്പെടണം. 
ജൈവ കർഷക സംഗമം ഷാജു ഭായ് ഉദ്ഘാടനം ചെയ്തു. പി.ടി. ശിവദാസൻ അധ്യക്ഷം വഹിച്ചു.കെ. ബാലകൃഷ്ണൻ ക്ലാസെടുത്തു.ടി.കെ. ജയപ്രകാശ്,വടയക്കണ്ടി നാരായണൻ, കെ. ഉഷാകുമാരി, പത്മനാഭൻ കണ്ണമ്പ്രത്ത്, സി.ടി. വിജയൻ സംസാരിച്ചു. തികച്ചും ജൈവികമായി ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കസേര ഒഴിവാക്കി സദസ്യർ നിലത്ത് ചമ്രം പടിഞ്ഞിരുന്നും വേദിയിലുള്ളവർ ഒരു ചെറിയ തിണ്ണയിലിരുന്നു മാണ് ചടങ്ങിൽ സംബന്ധിച്ചത്. സംഗമത്തിൽ പങ്കെടുത്തവർക്ക് ജൈവ ഭക്ഷണങ്ങളും നൽകി. അടുത്ത ജൈവ കർഷക സംഗമം ഒക്ടോബർ 14 ന്  ഞായറാഴ്ച പേരാമ്പ്രക്ക് സമീപം മുയിപ്പോത്ത് നടക്കും.