മലയാളം English

ജൈവകര്‍ഷക സമിതിയുടെ വെബ്സൈറ്റ് ഉല്‍ഘാടനം 11 ന്

കേരളാ ജൈവ കര്‍ഷക സമിതിയുടെ വെബ്സൈറ്റ് ഉല്‍ഘാടനം ആഗസ്ത് 11 ന് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് ഹാളില്‍ വെച്ച് നടക്കും. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റിന്‍റെ വൈസ് പ്രസിഡന്‍റ് ശ്രീമതി ജെന്നിഫര്‍ ചാങ്ങാണ് വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുക.തൃശ്ശുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മേരി തോമസ് മുഖ്യാതിഥിയാകുന്ന ഈ പരിപാടിയില്‍ കേരളാ ജൈവ കര്‍ഷക സമിതിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഒരേ ഭൂമി ഒരേ ജീവന്‍ പ്രസിദ്ധീകരിച്ച എ ആര്‍ അമ്പിളി എഴുതിയ നാട്ടുചെടികള്‍ ആഹാരവും ഔഷധവും എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നിര്‍വഹിക്കും. തൃശ്ശൂര്‍ താലൂക്ക് ജൈവകര്‍ഷക സമിതിയുടെ രൂപീകരണവും ഇതോടൊപ്പം നടക്കും. 

ജൈവകൃഷി സംബന്ധിച്ച പുസ്തകങ്ങളുടെയും ജൈവ ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും.