മലയപ്പുലയൻ തന്റെ മാടത്തിന്റെ മുറ്റത്ത് മഴ വന്ന നാളിൽ ഒരു വാഴ നട്ടു. മലയനും കുടുംബവും കൂടി ആ വാഴ ലാളിച്ചു വളർത്തി. പഴമാകുമ്പോൾ ആര് ആദ്യമെടുക്കും എന്നു പറഞ്ഞ് മക്കൾ മാടത്തിന്റെ മുമ്പിൽ വഴക്കുകൂടി.
"കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു "
എന്നവർ തമ്മിൽ കളിയാക്കി. പക്ഷേ വാഴ കുലച്ച് മൂത്തപ്പോൾ വെട്ടാനിറങ്ങിയ മലയന്റെ കൈകൾ വാടിത്തളർന്നു പോയി. കുട്ടികൾ ഉറക്കെ കരഞ്ഞു. അവരെ ആശ്വസിപ്പിച്ച് മലയൻ ഒരു വിധം പറഞ്ഞു. "മക്കളേ, തമ്പിരാൻ കല്പിച്ചു.... നിങ്ങൾക്കു വേറേ തരാം....."
*രോഹിണി ഞാറ്റുവേല*
ഇടവം 10 രാത്രി മുതൽ 24 രാത്രി വരെ.
മെയ് 24 മുതൽ ജൂൺ 7 വരെ
വേനൽ മൂത്ത് മഴക്കാലം ആകുന്ന ഒരു അത്ഭുത പ്രതിഭാസം നടക്കുന്ന സമയമാണിത്. കാലാവസ്ഥ പെട്ടെന്ന് മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് കയറി വരുന്ന സമയമാണ്.
"ആരോഗ്യധനം സർവ്വധനാൽ പ്രധാനം "
ആരോഗ്യമാണ് മറ്റെന്തിനേക്കാളും വലുതെന്ന് നമ്മെയെല്ലാം വീണ്ടും വീണ്ടും പഠിപ്പിക്കുകയാണല്ലോ കോവിഡ്- 19 ൽ നിന്നു രക്ഷപ്പെടാനുള്ള 'ഈ വീട്ടിലിരിപ്പു 'കാലം. കോവിഡ് നിയന്ത്രണത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയായതു പോലെ, ഈവിധം വരാവുന്ന മാരക രോഗങ്ങളെ ചെറുക്കുന്ന രോഗ പ്രതിരോധ ശക്തിയുള്ളവരായി മാറുന്നതിനും മലയാളികൾക്കു ഇനി കഴിയണം. അതിന് നമ്മുടെ ആരോഗ്യനയത്തിലും ഭക്ഷ്യ നയത്തിലും കാർഷിക നയത്തിലും സാമ്പത്തിക നയത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ഒരേ ലക്ഷ്യം മുൻനിർത്തി ആരോഗ്യം, ഭക്ഷ്യം, കൃഷി, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള ഒരു പ്രവർത്തനമാണിനി നമുക്കാവശ്യം.