മലയപ്പുലയൻ തന്റെ മാടത്തിന്റെ മുറ്റത്ത് മഴ വന്ന നാളിൽ ഒരു വാഴ നട്ടു. മലയനും കുടുംബവും കൂടി ആ വാഴ ലാളിച്ചു വളർത്തി. പഴമാകുമ്പോൾ ആര് ആദ്യമെടുക്കും എന്നു പറഞ്ഞ് മക്കൾ മാടത്തിന്റെ മുമ്പിൽ വഴക്കുകൂടി.
"കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ
കൊതിയന്റെ നാക്കത്തു വെള്ളം വന്നു "
എന്നവർ തമ്മിൽ കളിയാക്കി. പക്ഷേ വാഴ കുലച്ച് മൂത്തപ്പോൾ വെട്ടാനിറങ്ങിയ മലയന്റെ കൈകൾ വാടിത്തളർന്നു പോയി. കുട്ടികൾ ഉറക്കെ കരഞ്ഞു. അവരെ ആശ്വസിപ്പിച്ച് മലയൻ ഒരു വിധം പറഞ്ഞു. "മക്കളേ, തമ്പിരാൻ കല്പിച്ചു.... നിങ്ങൾക്കു വേറേ തരാം....."
*രോഹിണി ഞാറ്റുവേല*
ഇടവം 10 രാത്രി മുതൽ 24 രാത്രി വരെ.
മെയ് 24 മുതൽ ജൂൺ 7 വരെ
വേനൽ മൂത്ത് മഴക്കാലം ആകുന്ന ഒരു അത്ഭുത പ്രതിഭാസം നടക്കുന്ന സമയമാണിത്. കാലാവസ്ഥ പെട്ടെന്ന് മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് കയറി വരുന്ന സമയമാണ്.
"ആരോഗ്യധനം സർവ്വധനാൽ പ്രധാനം "
ആരോഗ്യമാണ് മറ്റെന്തിനേക്കാളും വലുതെന്ന് നമ്മെയെല്ലാം വീണ്ടും വീണ്ടും പഠിപ്പിക്കുകയാണല്ലോ കോവിഡ്- 19 ൽ നിന്നു രക്ഷപ്പെടാനുള്ള 'ഈ വീട്ടിലിരിപ്പു 'കാലം. കോവിഡ് നിയന്ത്രണത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയായതു പോലെ, ഈവിധം വരാവുന്ന മാരക രോഗങ്ങളെ ചെറുക്കുന്ന രോഗ പ്രതിരോധ ശക്തിയുള്ളവരായി മാറുന്നതിനും മലയാളികൾക്കു ഇനി കഴിയണം. അതിന് നമ്മുടെ ആരോഗ്യനയത്തിലും ഭക്ഷ്യ നയത്തിലും കാർഷിക നയത്തിലും സാമ്പത്തിക നയത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ഒരേ ലക്ഷ്യം മുൻനിർത്തി ആരോഗ്യം, ഭക്ഷ്യം, കൃഷി, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള ഒരു പ്രവർത്തനമാണിനി നമുക്കാവശ്യം.
ഓണത്തോടൊനുബന്ധിച്ച് വിവിധ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7,8,9,10 തീയതികളില്‍ കേരളാ ജൈകര്ഷക സമിതി വിവിധ സ്ഥലങ്ങളില്‍ ജൈവ ഓണചന്ത സംഘടിപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ ടൗണിലും, ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മലപ്പുറത്ത് തിരൂരില്‍, പാലക്കാട് മണ്ണാര്‍ക്കാടില്‍, എറണാകുളത്ത് പറവൂരില്‍, കോഴിക്കോട് വടകരയില്‍, കണ്ണൂരില്‍ പയ്യന്നൂരില്‍..
കേരളത്തിലെ വൈവിധ്യമാർന്ന നാട്ടുവാഴയിനങ്ങൾ, നേന്ത്രവാഴയിനങ്ങൾ, ഓരോ വാഴയിനങ്ങളുടേയും സവിശേഷതകൾ കൃഷി രീതികൾ പരിപാലനം രോഗങ്ങൾ ജൈവപ്രതിരോധ മാർഗങ്ങൾ തുടങ്ങി വാഴ കൃഷിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം സാമ്പ്രദായിക അറിവുകളുടേയും ആധുനിക ശാസ്ത്രീയ സമീപനങ്ങളേയും സമന്വയിപ്പിച്ച് കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന വാഴകൃഷി പരിശീലന ക്ലാസ്
കേരള ജൈവ സമിതി മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ തിരുവാതിര ഞാറ്റുവേല അഘോഷം ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിന്റെ സഹകരണത്തോടെ ജൂലൈ 1 ന് നടന്നു, ഓർഗാനിക് ഫാമിംഗ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ശ്രീ കെ.പി. ഇല്യാസ്, ജൈവകർഷക സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ രാജീവ് പി ബി, ശ്രീകൃഷ്ണ ഹയർ സെക്കൻ ണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബി.സജീവ്, തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ, ബാബു കെ.വി, ട്രഷറർ ശ്രീ ഇ ഡി അശോകൻ, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ.സുരേഷ് ചേറാട്ട്, സ്കൂൾ NSS വാളണ്ടിയർ ഓഫീസർ സി.പി.ജോബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു,
കേരളാ ജൈവക൪ഷക സമിതി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തുറവൂ൪ വിപഞ്ചിക നാട്ടറിവുമായി സഹകരിച്ച് 21.07.2019 ഞായ൪ പകല്‍ 2 മണി മുതല്‍ 5മണിവരെ തുറവൂ൪ പാട്ടുകുളങ്ങര വിപഞ്ചിക ഹാളില്‍ വെച്ച് ഇലക്കറിമേളയും മരുന്നുകഞ്ഞി സെമിനാറും നടത്തി. 51 പേ൪ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീമതി രാജേശ്വരിയും ശ്രീമതി രതിയും ഇലക്കറികള്‍ പാചകം ചെയ്തു കൊണ്ടുവന്ന് വിതരണം ചെയ്യുകയും അതേക്കുറിച്ച് വിശദീകരിയ്ക്കുകയും ചെയ്തു.
കേരള ജൈവകർഷക സമിതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പലിറ്റി യൂണിറ്റ് രൂപീകരണവും "ഇലക്കറി " ക്ലാസ്സും ഇരിങ്ങാലക്കുട SNLP സ്കൂളിൽ വച്ച് നടന്നു. ശ്രീ ഭരതൻ മാസ്റ്റർ യോഗത്തിൽ അദ്ധ്യക്ഷനായി. PTA പ്രസിഡണ്ട് ശ്രീമതി. വിദ്യാ സനൽ യോഗം ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണ രീതിയെ കുറിച്ചും, ഇലക്കറികളെ കുറിച്ചും കേരള ജൈവകർഷക സമിതി സംസ്ഥാന സമിതിയംഗം ശ്രീ കെ പി ഇല്യാസ് ക്ലാസ് നയിച്ചു.
കേരളാ ജൈവ കർഷക സമിതി സംസ്ഥാന തലത്തിൽ തെരഞ്ഞെടുത്തവർക്ക് ഇന്ന് പട്ടാമ്പിയിൽ കൊപ്പത്ത് അഭയത്തിൽ വെച്ച് സംഘടിപിച്ച വാഴക്കൃഷി പരിശീലകർക്കുള്ള പരിശീലന പരിപാടി. വിവിധ ജില്ലകളിൽ നിന്ന് 33 പേർ പങ്കെടുത്തു. പ്രസിഡന്റ് ശ്രീ പി കൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ അശോക കുമാർ വി.ക്യാമ്പിന്റെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. കെ ചന്ദ്രൻ മാസ്റ്റർ ക്ലാസ്സെടുത്തു.
നമ്മുടെ പരമ്പരാഗത വാഴക്കൃഷിയെപ്പറ്റി അതിവിദഗ്ദ്ധമായിട്ടാണ് മാഷ് സംസാരിച്ചത്.
കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിന്റെ ആഭിമുഖ്യത്തിൽ മേലുകാവ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ ഞാറ്റുവേല ആഘോഷവും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു.
തിരൂർ താലൂക്ക് തല ഞാറ്റുവേല ആഘോഷം ജൂലെെ 28ന് വൈകുന്നേരം തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തു ഗംഭീര ജനപങ്കാളിത്തത്തോടെ വച്ചു നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി നർഗീസ് ടീച്ചറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം തിരൂർ താലൂക്ക് പ്രസിഡന്റ് ഡോ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ പുരസ്കാരത്തിന്റെ നിറവില്‍ കേരളാ ജൈവകര്‍ഷക സമിതിയുടെ രണ്ടു ദിവസമായി നടന്ന സംസ്ഥാന സമ്മേളനത്തിന് പ്രൗഡഗംഭീരമായ സമാപനം. പങ്കാളിത്തം കൊണ്ടും മാതൃകാപരമായ നടത്തിപ്പു കൊണ്ടും ശ്രദ്ധേയമായ സമ്മേളനത്തില്‍ നാനൂറിലധികം പേരാണ് പങ്കെടുത്തത്. സമാപനസമ്മേളനം കൃഷി മന്ത്രി ശ്രീ വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. അന്തര്‍ദേശീയ അംഗീകാരം ലഭിച്ച കേരളാ ജൈവ കര്‍ഷക സമിതിയെ കൃഷിമന്ത്രി അഭിനന്ദിച്ചു
കേരളാ ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനം ജൂണ്‍ 8, 9 തീയതികളില്‍ ഷൊര്‍ണ്ണൂരിലെ കുളപുള്ളി ഐ പി ടി ആന്റ് ജി പി ടി കോളേജില്‍ വെച്ച് നടക്കും. പരിസ്ഥിതി സൗഹൃദവും ലളിതവും വ്യത്യസ്തമായ പ്രചരണ പരിപാടികളോടും കൂടിയാണ് സമ്മേളനം സംഘടുപ്പിക്കുന്നത്.
കേരള ജൈവ കർഷക സമിതി കോട്ടയം ജില്ലാ വാർഷിക സമ്മേളനം കറുപ്പന്തറ എസ് എച്ച് കോളേജിൽ ( വിൻസെന്റ് കറുപ്പന്തറ നഗർ) 2019 മെയ് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടന്നു. ജില്ലാ പ്രസിഡണ്ട് ശ്രീ ജോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ സണ്ണി വർഗ്ഗീസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ശ്രീ കെ.പി ഇല്യാസ് സംഘടന രേഖ വിശദമായി അവതരിപ്പിച്ചു.
കേരളാ ജൈവ കർഷക സമിതിയുടെ എറണാകുളം ജില്ലാ സമ്മേളനം മെയ് 19ന് രാവിലെ 10 മണിക്ക് പെരുമ്പാവൂര്‍ ഗവ : ബോയ്സ് എല്‍ പി സ്കൂളില്‍ വെച്ച് നടന്നു. പ്രസിഡന്റ് കെ ആര് വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, പെരുമ്പാവൂർ നഗരസഭ അധ്യക്ഷ ശ്രീമതി സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
IFOAM ASIA (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്മെന്റ്, ഏഷ്യ) യുടെ സഹകരണത്തോടെ ചൈനയിലെ ഷിചോങ്ങ് കൗണ്ടി (Xichong County) മുനിസിപാലിറ്റി ജൈവകൃഷി മേഖലയിലെ പ്രവര്‍ത്തങ്ങള്‍ക്ക് നല്കുന്ന അന്തര്‍ദേശീയ പുരസ്കാരമായ 'ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ - 2019' കേരളാ ജൈവ കര്‍ഷക സമിതിക്ക് ലഭിച്ചു. കാര്‍ഷിക മേഖലയില്‍ പരിസ്ഥിതി കേന്ദ്രീകൃതവും സുസ്ഥിരവും നിര്‍മ്മാണാത്മകവുമായ സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം പര്യാപ്തമായ സംഘടനാ സംവിധാനത്തിലൂടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി തുടരുന്നതിനാണ് ജൈവകര്‍ഷക സമിതിക്ക് അംഗീകാരം ലഭിച്ചത്.
കേരളാ ജൈവകർഷക സമിതി വടകര താലൂക്ക് സമ്മേളനം 2019 മെയ് 6 ന് ഉച്ചയ്ക്ക് ശേഷം വടകര ബി ഇ എം ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉല്‍ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഖദീജ നർഗീസ് ആ ര്‍ ഡി ഒ ഓഫീസ് പരിസരത്ത് അശോക മരത്തിന്റെ തൈ നട്ടു നിര്‍വഹിച്ചു.
കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽപെട്ട കാടുകുറ്റി യൂണിറ്റ് സമ്മേളനം മെയ് 4ന് വൈകിട്ട് നാലു മണിക്ക് കാടുകുറ്റി പഞ്ചായത്ത് മിനി ഹാളിൽ വെച്ച് നടന്നു. ട്രഷറർ എം എം ഇട്ടൂപ്പ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തോമസ് ഐ കണ്ണത്ത് ഉൽഘാടനം ചെയ്ത പരിപാടിയിൽ കാടുകുറ്റി യൂണിറ്റ് പ്രസിഡന്റ് ശ്രീ ടി വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വികലമായ വികസനത്താൽ കേരളത്തിന്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും ക്ഷയിക്കുന്നത് തടയുന്നതിന് മലപ്പുറം ജില്ലയെ സമ്പുർണ്ണ ജൈവകൃഷിയിലേക്കു മാറ്റാൻ ആഹ്വാനം ചെയ്തു കൊണ്ട് കേരളാ ജൈവകർഷക സമിതിയുടെ ജില്ലാ വാർഷിക സമ്മേളനങ്ങൾക്ക് തിരൂരങ്ങാടിയിൽ തിരശ്ശീല ഉയർന്നു.
കേരള ജൈവകർഷക സമിതി ആളൂർ യൂണിറ്റ് സമ്മേളനം മെയ് 1ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആളൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു. യോഗത്തിൽ 48 പേർ പങ്കെടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി സുജ അശോകൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ കെ എസ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നൈസൺ ഉൽഘാടനം ചെയ്തു.
കേരള ജൈവകർഷക സമിതി കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ഏപ്രില്‍ പഞ്ചായത്ത് സാംസ്കാരിക ഹാളിൽ നടന്നു യൂണിറ്റ് സെക്രട്ടറി എം സുകുമാരൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ശ്രീ എന്‍ കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു
കേരള ജൈവകർഷക സമിതി മട്ടന്നൂർ നഗരസഭ സമ്മേളനം ഈസ്റ്റ് എല്‍ പി സ്കൂളിൽ നടന്നു. ശ്രീ എം പി പവിത്രൻ സ്വാഗതം പറഞ്ഞു. ശ്രീ സി പി ഉത്തമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീമതി വൈജയന്തി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ശ്രീ എന്‍ കെ ശ്രീനിവാസൻ സംഘടനാ രേഖ അവതരിപ്പിച്ചു.
കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ലയിലെ യൂനിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. വളരെ ആവേശത്തോടു കൂടിയാണ് പാലക്കാട് ജില്ലയിലെ പ്രാദേശിക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ജനപ്രതിനിധികളുടെയും കൂടി പങ്കാളിത്തത്തോട് കൂടിയാണ് മിക്ക യൂനിറ്റ് സമ്മേളനങ്ങളും നടക്കുന്നത്.
കേരളാ ജൈവ കര്‍ഷക സമിതി മലപ്പുറം ജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ വട്ടംകുളം പഞ്ചായത്ത് സമ്മേളനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മാറഞ്ചേരി പഞ്ചായത്ത് വാര്‍ഷികയോഗവും കല്പകഞ്ചേരി പഞ്ചായത്ത് യൂണിറ്റ് യോഗവും പൊന്നാനി മുനിസിപ്പല്‍ യൂണിറ്റ് വാര്‍ഷിക യോഗവും നടന്നു.
പാലക്കാട് : കേരളാ ജൈവകര്‍ഷക സമിതി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായുള്ള യൂണിറ്റ് താലൂക്ക് സമ്മേളനങ്ങള്‍ നടക്കുവാന്‍ തുടങ്ങി. ആദ്യപടിയായി മണ്ണാര്‍ക്കാട് താലൂക്കില്‍ പെട്ട അലനല്ലൂര്‍, പട്ടാമ്പി താലൂക്കില്‍ പെട്ട കൊപ്പം യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു.
കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൈവകൃഷി പരിശീലന കോഴ്സ് പാലക്കാട് ജില്ലയിലും ആരംഭിക്കുന്നു. കേരളത്തില്‍ വിവിധ ജില്ലകളില്‍ വിജയകരമായി നടത്തിയ കോഴ്സിന്റെ 8-ാമത്തെ ബാച്ചാണ് ഏപ്രില്‍ അവസാന വാരമാണ് പാലക്കാട് ആരംഭിക്കുന്നത്.
പരിഷ്ക്കാരത്തിന്റെ പകിട്ടിൽ ഭക്ഷണത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്ന പലയിനം കിഴങ്ങുവിളകളുടെ പരിപാലനകേന്ദ്രമാക്കി ഒരു പ്രദേശത്തെ മാറ്റി ജനങ്ങളുടെ ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്ന 'പുനർജ്ജനി 'പദ്ധതിയുടെ നടത്തിപ്പ് പൂർണ്ണമായും ജൈവകർഷക സമിതിയെ ഏൽപ്പിക്കുകയാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ കേരള ജൈവകർഷക സമിതി യുനിറ്റ് രൂപീകരിച്ചു. മാര്‍ച്ച് 10 ന് നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ .പത്മനാഭൻ ഉൽഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് സമിതി സെക്രട്ടറി ശ്രീ ടി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിഷ രഹിത ഭക്ഷണം ആരോഗ്യത്തിന് എന്ന വിഷയത്തിൽ സി. വിശാലാക്ഷൻ മാസ്റ്റർ ക്ലാസ്സെടുത്തു.
കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂർ ഗവ എൽ പി സ്കൂളിൽ വെച്ച് വയൽരക്ഷാ സംഗമം സംഘടിപിച്ചു. ശ്രീ ജോസ് അഗസ്റ്റിൻ പൂത്തേട്ട് ഉൽഘാടനം ചെയ്ത പരിപാടിയിൽ ജൈവകർഷക സമിതി ജില്ലാ സെക്രട്ടറി ശ്രീ ജോയ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ പി ഇല്ല്യാസ് വിഷയാവതരണം നടത്തി.
തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ കേരളാ ജൈവകർഷക സമിതി ആളൂർ യൂണിറ്റ് നടത്തിയ ജൈവകർഷക സംഗമവും കിഴങ്ങുൽസവവും ഗംഭീര വിജയമായി. 300 ലധികം പേർ പങ്കെടുത്ത പരിപാടി ഇരിങ്ങാലക്കുട എം എൽ എ ശ്രീ അരുണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ ആർ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.
വിവിധയിനം കിഴങ്ങിനങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് 16.02.19 ന് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ കേരള ജൈവകർഷക സമിതി നടത്തിയ കിഴങ്ങുത്സവം പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വയനാട്ടിൽ നിന്നും നാൽപതിലധികം കിഴങ്ങിനങ്ങളുമായി വന്ന മാനുവൽ ഇടവക കിഴങ്ങുകളെയും കൃഷിരീതിയും ഗുണങ്ങളും പരിചയപ്പെടുത്തി
കേരള ജൈവകർഷക സമിതിയുടെ പ്രചരണവും പ്രവർത്തനവും സമൂഹത്തിന്റെ പ്രാദേശിക തലങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയില്‍ തളിപറമ്പ് താലൂക്കില്‍ ഫെബ്രുവരി 9 ന് വിവിധ പഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപിച്ചു കൊണ്ട് തളിപ്പറമ്പ് താലൂക്ക് തല സംഗമം നടന്നു.
ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടു കൂടി കേരളാ ജൈവകര്‍ഷക സമിതി ഫെബ്രുവരി 18, 19 തീയതികളില്‍ ആളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്ന കിഴങ്ങുല്സവവും ജൈവകര്‍ഷക സംഗമത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. കിഴങ്ങുവിളകളുടെയും മറ്റു നാടന്വിത്തുകളുടെയും പ്രദര്‍ശനവും വില്പനയും ജൈവകൃഷി, ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസുമാണ് കിഴങ്ങുല്സവത്തോടനുബന്ധിച്ച് നടക്കുന്നത്.
നാട്ടു കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ഭക്ഷണമൂല്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലകള്‍ തോറും കേരളാ ജൈവകര്‍ഷക സമിതി കിഴങ്ങുല്സവങ്ങള് നടത്തുന്നു. വിവിധ തരം കാച്ചിലുകള്‍, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകളുടെ പ്രദര്‍ശനവും വില്പനയും കിഴങ്ങുല്വത്തോടനുബന്ധിച്ച് നടത്തുന്നു. കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ഭക്ഷണമൂല്യത്തെ പറ്റി പ്രതിപാധിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും.
മുക്കാൽ സെന്റില്‍ 55 തരം ഭക്ഷ്യവിളകൾ കൃഷി ചെയ്ത് മാതൃകാ അടുക്കളത്തോട്ടം നിർമ്മിച്ച ആലപ്പുഴ തുറവൂരിലെ ശ്രീ എസ് ദാസന്റെ വെച്ചു വസതിയിൽ വെച്ച് ജൈവകര്‍ഷക സമിതി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ജൈവകൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 3 മണിക്ക് നൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍
പരിപാടിയിൽ ജൈവ കർഷക സമിതിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാർ വി അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ തുറവൂരിൽ മുക്കാൽ സെന്റില്‍ 55 തരം ഭക്ഷ്യവിളകൾ കൃഷി ചെയ്ത് മാതൃകാ അടുക്കളത്തോട്ടം നിർമ്മിച്ച ആലപ്പുഴ തുറവൂരിലെ ശ്രീ എസ് ദാസന് മാതൃകയാകുന്നു. പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവിളകൾ, ഫലസസ്യങ്ങൾ, ഔഷധചെടികൾഇങ്ങനെ വൈവിധ്യമാർന്ന വിളകളാണ് ഇവിടെ നട്ടു വളർത്തിയിരിക്കുന്നത്.തുറവൂരിലെ മണൽ മണ്ണിലാണ് ഈ വിസ്മയം തീര്‍ത്തിരിക്കുന്നത്
ജൈവകൃഷിയിലൂടെ ആരോഗ്യ ജീവിതം എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരളാ ജൈവ കർഷകമിതി ത്യശ്ശൂർ ജില്ലാ കുടുംബ സദസ്സ് മുകുന്ദപുരം താലൂക്കിന്റെ അട ജനു 26 ന് ശനിയാഴ്ച കൊളത്തൂരിലെ സജീവൻ മാസ്ററുടെ കൃഷിയിടത്തിൽ വെച്ചു നടന്നു.സ്തീകളടക്കം നൂറോളം പേരാണ് കുടുംബ സദസ്സില്‍ സജീവമായി പങ്കെടുത്തത്. പ്രശസ്ത നാച്ചുറൽ ഹൈജീനിസ്റ്റ് ഡോ. പി. എ രാധാകൃഷ്ണൻ (ഗാന്ധിയൻ പ്രക്യതി ചികിത്സാ കേന്ദ്രം, തിരൂർ) രോഗങ്ങളെ എങ്ങനെ ചെറുക്കാം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
കേരളജൈവകർഷക സമിതി കണ്ണൂര്‍ ജില്ലയിലെ എരുവേശേരി മുയിപ്രയില്‍ വെച്ചു ജനു 26ന് നടന്ന ജൈവകര്‍ഷക സംഗമത്തില്‍ എരുവേശേരി പഞ്ചായത്ത് ജൈവകര്‍ഷക സമിതി രൂപീകരിച്ചു.
രാസവിഷങ്ങൾ തളിച്ചുള്ള മരണങ്ങൾക്ക് അറുതി വരുത്താനും മാരക രോഗങ്ങളിൽ നിന്നു മലയാളികളെ കരകയറ്റാനുമായി കേരളാ ജൈവകർഷക സമിതി 'ജൈവ നെൽകൃഷി ചലഞ്ച് ക്യാമ്പയിൻ' ആരംഭിക്കുന്നു. തിരുവല്ലയിലെ അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാടശേഖരത്തിൽ നിന്നാണ് ഫെബ്രുവരിയിൽ ജൈവ നെൽകൃഷി ചലഞ്ച് തുടങ്ങുക.
കേരള ജൈവ കർഷകമിതി
ത്യശ്ശൂർ ജില്ലാ കുടുംബ സദസ്സ്
ജനുവരി 26 ന് ശനിയാഴ്ച കാലത്ത് 10 മണിമുതൽ 4 വരെ
കൊളത്തൂരിൽ സജീവൻ മാസ്ററുടെ കൃഷിയിടത്തിൽ
തിരുവല്ലയിൽ അപ്പർകുട്ടനാട്ടിലെ പെരിങ്ങരയിൽ രാസവിഷമേറ്റ് 2 പേർ മരണപ്പെട്ടതിൽ കേരളാ ജൈവകർഷക സമിതി അനുശോചിച്ചു.
ദുരന്തങ്ങളുണ്ടാക്കുന്ന രാസവിഷങ്ങളുപയോഗിക്കാതെ തന്നെ നെൽകൃഷി വിജയകരമായി ചെയ്യുന്ന കേരളാ ജൈവകർഷക സമിതി അംഗങ്ങൾ കൃഷി വകുപ്പിലെ രാസവിഷക്കാരെ ഇനിയും ക്ഷണിക്കുകയാണ്. യാതൊരു വിഷവുമില്ലാതെ, മനുഷ്യനും പ്രകൃതിക്കും ദുരിതങ്ങൾ സമ്മാനിക്കാതെ ഞങ്ങൾ ചെയ്യുന്ന കൃഷിയെ അംഗീകരിക്കുക.
കേരള ജൈവ കർഷക സമിതിയുടെ എറണാകുളം ജില്ലാ വയൽ രക്ഷാ ക്യാമ്പ് അപ്പർ കുട്ടനാട്ടിൽ കീടനാശിനി കാരണം മരണപ്പെട്ട സനിൽ കുമാർ, മത്തായി ഈശോ എന്നിവര്‍ക്ക് അനുശോചനമറിയിച്ചു കൊണ്ട്
ജനു 20ന് രാവിലെ അങ്കമാലി എളവൂർ ബിരാമികയിൽ വെച്ച് നടന്നു.
കേരളത്തിൽ വയൽ നികത്തുന്നതിന് എതിരായി നടന്ന പ്രതിരോധ സമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട , എരയാംകുടി പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന വയൽരക്ഷാ ക്യാമ്പിന് എരയാംകുടി സമരത്തിലെ മുൻനിരപ്രവർത്തകയായിരുന്ന ശ്രീമതി ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.
കേരളത്തിലെ നെൽവയൽ സംരക്ഷണ സമര ചരിത്രത്തിൽ എരയാംകുടി നടത്തിയ ഇടപെടൽ ഒഴിച്ചുകൂടാനാവാത്തതാണ്. 2007 ൽ ഇഷ്ടികക്കളങ്ങള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി 13 ദിവസത്തെ റിലേ നിരാഹാരം ഉൾപ്പെടെ 104 ദിവസം സമരം നടത്തിയ എരയാംകുടിയിലെ കര്‍ഷകര്‍, നമുക്ക് മുന്നേ വയൽ സംരക്ഷണത്തിൻ്റെ പാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകിയവരാണ്.
കേരള ജൈവ കർഷക സമിതിയുടെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് സമിതി ജനുവരി13 ന് രൂപീകരിച്ചു. പെരുമ്പാവൂർ പൂപ്പാനി റോഡിൽ ശ്രീ ഗിരീഷ് കൃഷ്ണപിള്ളയുടെ വസതിയിൽ ചേർന്ന പരിപാടി, പെരുമ്പാവൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരളാ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരില്‍ താലൂക്ക് സമിതി രൂപീകരിച്ചു. നല്ലഭൂമി പയ്യന്നൂരിന്റെ പ്രതിവാര ജൈവചന്ത നടക്കുന്ന ഗവ ബോയ്സ് ഹൈസ്കൂളില്‍ ജനുവരി 12 ന് ശനിയാഴ്ചയാണ് താലൂക്ക് സംഗമം നടന്നത്.
നെല്‍വയല്‍ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കേരളാ ജൈവകർഷക സമിതി നടത്തി വരുന്ന വയല്‍രക്ഷാ കേരളരക്ഷാ കാംപയിനിന്റെ ഭാഗമായുള്ള വയല്‍രക്ഷാ ക്യാമ്പ് ജനുവരി 12 ശനിയാഴ്ച പൊന്നാനി ആയൂർ യോഗയില്‍ വെച്ചു നടന്നു.
കേരളാ ജൈവകര്‍ഷക സമിതി സംസ്ഥാന ജൈവകര്‍ഷക സംഗമവും അര്‍ദ്ധവാര്‍ഷിക സമ്മേളനവും ഡിസംബര്‍ 29,30 തീയതികളില്‍ വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ചു നടന്നു. ശ്രീ സി കെ നാണു എം എല്‍ എ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി വി കവിത അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേഷന് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും കര്‍ണ്ണാകയിലെ ജൈവകര്ഷകയുമായ ശ്രീമതി സുജാത ഗോയെല്‍ മുഖ്യ പ്രഭാഷണം നടത്തി.
കേരളാ ജൈവകര്‍ഷക സമിതി പ്രസിദ്ധീകരിക്കുന്ന നെല്‍വയലിന്റെ പ്രാധാന്യം വിവരിക്കുന്ന "വയല്‍രക്ഷ കേരളരക്ഷ" എന്ന പുസ്തകം കര്‍ണ്ണാടകയിലെ പ്രശസ്ത ജൈവകര്ഷകയൂം ഓര്‍ഗാനിക് ഫാമിംഗ് അസ്സോസിയേഷന് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ശ്രീമതി സുജാത ഗോയെല്‍ ഡിസംബര്‍ 29ന് വടകരയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ജൈവകര്‍ഷക സംഗമത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നു.
കേരളാ ജൈവ കർഷക സമിതിയുടെ എറണാകുളം ജില്ലാ കൺവെൻഷൻ ഡിസംബർ 16 ന് പറവൂർ ലക്ഷ്മി കോളേജിൽ വെച്ച് ചേർന്നു. ജില്ലാ പ്രസിഡന്റ് ശ്രീ കെ ആര് വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രെഷറർ സതീഷ് കുമാർ, സംഘടനാ രൂപവൽക്കരണം, നാളിതുവരെയുള്ള പ്രധാന പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു വിശദീകരണം നൽകി.
സംസ്ഥാന വ്യാപകമായി നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന ''വയല്‍രക്ഷ കേരളരക്ഷ'' എന്ന കാംപയിനിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു. മുണ്ടൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് രാവിലെ പത്തു മണിക്ക് നടന്ന പരിപാടിക്ക് താലൂക്ക് സെക്രട്ടറി ശ്രീ വി കെ സജീവൻ സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ശ്രീ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. "നെൽവയലും നിയമവും" എന്ന വിഷയത്തിൽ ശ്രീ മോഹൻദാസ് കൊടകര ക്ലാസെടുത്തു.
കാർഷിക കടങ്ങളിൽ നിന്ന് കർഷകരെ മുക്തരാക്കുക, കർഷകരുടെ വരുമാനം ഉറപ്പ് വരുത്തുന്ന നിയമം പാസ്സാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി (AIKSCC) ദില്ലിയിൽ നടത്തുന്ന കർഷക മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കർഷക സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂരില്‍ ഐക്യദാർഢ്യ സദസ്സ് സംഘടിപിച്ചു.
കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ വടകര ബി.ഇ.എം.ഹൈസ്കൂളിൽ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവ കർഷക പ്രസ്ഥാനങ്ങളുടെ നേട്ടങ്ങൾ പണക്കാരായ കച്ചവടക്കാർ റാഞ്ചുന്നതിരെ നാം ജാഗരൂകരായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു
കേരളാ ജൈവ കര്‍ഷക സമിതി തിരൂരങ്ങാടി താലൂക്ക് വയൽ രക്ഷാ ക്യാമ്പും ജൈവകൃഷി സെമിനാറും നവം 24 ന് രാവിലെ 10 മുതൽ നടന്നു. ജന പങ്കാജിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയായിരുന്നു തിരൂരങ്ങാടിയില്‍ നടന്നത്. 125ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓറിയന്റല്‍ ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ: ഹെയര്‍ സെക്കന്ററി സ്കൂള്‍, പി എസ് എം ഒ കോളേജ് എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളന്റിയര്‍മാരും ക്യാമ്പില്‍ നിറസാന്നിദ്ധ്യമായിരുന്നു.
ജൈവകര്‍ഷക സമിതി മീനച്ചില്‍ താലൂക്ക് കമ്മിറ്റിയും കര്‍ഷകവേദി തീക്കോയി യൂണിറ്റും ചേര്‍ന്ന് മത്സ്യം വളര്‍ത്തല്‍ പരിശീലന സെമിനാര്‍ നടത്തി. ശ്രീ ഇ സി വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സെമിനാര്‍ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജന് പുറപന്താനം ഉല്‍ഘാടനം ചെയ്തു.
കേരള ജൈവ കർഷകസമിതി പാലക്കാട് ജില്ലാ അംഗത്വ കൺവെൻഷൻ നവം 20ന് പട്ടാമ്പി ഗവ യു പി സ്കൂളില്‍ വെച്ച് നടന്നു. പാലക്കാട് ജില്ലാ സെക്രട്ടറി ശ്രീ കുഞ്ചു വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ കമ്മിറ്റിയംഗം ശ്രീ സി രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ പി കൃഷ്ണൻ സംഘടന ചിട്ടപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു
പഞ്ചായത്ത് തലത്തില്‍ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തില്‍ ജൈവകര്‍ഷക സമിതി യൂണിറ്റ് രൂപീകരിച്ചു. പഞ്ചായത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുവാനും ഡിസംബര്‍ 8ലെ പൊന്നാനി താലുക്ക് തല വയല്‍രക്ഷാ ക്യാമ്പില്‍ അവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ജൈവകർഷക സമിതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തുകൾ തോറും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂരിൽ അംഗത്വ കൺവെൻഷൻ നടന്നു. നവം 18ന് തുറവൂ൪ മാസ്റ്റേഴ്സ് കോളേജില്‍ ചേ൪ന്ന യോഗത്തിൽ ജൈവകർഷക സമിതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ച് സംസ്ഥാനപ്രസിഡന്റ് ശ്രീ. പി.കൃഷ്ണൻ അഭയം, ജോ.സെക്രട്ടറി ശ്രീ. കെ.പി.ഇല്ല്യാസ് എന്നിവർ സംസാരിച്ചു.
കേരളാ ജൈവ കർഷക സമിതി പറവൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പറവൂരില്‍ ജൈവനാട്ടുചന്ത ആരംഭിച്ചു. പച്ചക്കറികൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവ ചന്തയില്‍ ലഭിക്കും. പൊതുവിപണിയില്‍ നിന്നും വ്യത്യസ്തമായി കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള് നേരിട്ട് വില്‍ക്കുന്നു എന്നതാണ് ഈ ചന്തയുടെ പ്രത്യേകത.
കേരളാ ജൈവ കർഷക സമിതി പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സ്ഥിരം ആഴ്ച ചന്ത നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ജംഗ്ഷനിലെ ആദം പ്ലാസ കോംപ്ലക്സില്‍ ആരംഭിക്കുന്നു. നവംബർ 17 മുതൽ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6.30 വരെയായിരിക്കും ചന്ത നടക്കുന്നത്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെട്ട വട്ടംകുളം പഞ്ചായത്തില്‍ അനധികൃതമായി വയല്‍ നികത്തി കെട്ടിടം പണിയുന്നതിനെതിരെ കേരളാ ജൈവകര്‍ഷക സമിതി പരാതി നല്കി. വട്ടംകുളം വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കൃഷി ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്.
കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ ജൈവകൃഷി സര്‍ട്ടിഫിക്കേറ്റ് കോഴ്സ് തൃശ്ശൂര്‍ ജില്ലയില്‍ രണ്ടാമത്തെ ബാച്ചും മലപ്പുറം ജില്ലയില്‍ മൂന്നാമത്തെ ബാച്ചും ആരംഭിക്കുന്നു.
വ്യത്യസ്ത കൃഷിയിടങ്ങളിലായി നടക്കുന്ന കോഴ്സില്‍ ഇരുപത് വിഷയങ്ങള്‍ ഇരുപത് ദിവസങ്ങളിലായി പകര്‍ന്നു നൽകുന്നു.
കേരളാ ജൈവകർഷകസമിതി മലപ്പുറം ജില്ലാ തല വയൽരക്ഷാ ക്യാമ്പ് ഒക്ടോ 20, 21 തീയതികളില്‍ നടന്നു. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. V.T.സുബൈർ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജൈവകര്‍ഷക സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീമതി ഖദീജാ നർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
കേരള ജൈവ കർഷക സമിതി വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൈവ നെൽ കൃഷി നടത്തുന്നതിന്റെ ഭാഗമായി ഞാറ് നടീൽ ഉത്സവം ആയഞ്ചേരി കാര്യാട്ട് താഴ വയലിൽ നടന്നു. താലൂക്കിലെ വേളം, പുറമേരി, ആയഞ്ചേരി, ഏറാമല, തൂണേരി, വെള്ളികുളങ്ങര, അഴിയൂർ, കൈവേലി, വില്യാപ്പള്ളി, തിരുവള്ളൂർ, ചെരണ്ടത്തൂർ, വളയം പ്രദേശങ്ങളിലായി മുപ്പത് ഏക്കറോളം ജൈവ നെൽകൃഷി നടത്തുന്നുണ്ട്
ചാലക്കുടി താലൂക്കിലെ ആളൂർ ഗ്രാമപഞ്ചായത്തിൽ കേരള ജൈവകർഷക സമിതിയുടെ പഞ്ചായത്ത് തല കമ്മറ്റി രൂപീകരിച്ചു. 2018 ഒക്ടോബർ രണ്ടാം തിയ്യതി രാവിലെ 10 മണിക്ക് ആളൂർ സർവ്വീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ വച്ചു് നടന്ന യോഗം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സന്ധ്യാ നൈസൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : ജില്ലാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒരു വർഷത്തിനുള്ളിൽ 100 വിദ്യാലയങ്ങളിലാണ് ജൈവകൃഷി തുടങ്ങുക. താൽപ്പര്യമുള്ള വിദ്യാലയങ്ങൾക്ക് വിത്തും ഉപദേശങ്ങളും നൽകും, മേൽനോട്ട ചുമതലയും വഹിക്കും
നെല്‍വയല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിനു വേണ്ടി കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ പരിശീലകര്‍ക്കുള്ള പരിശീലന ക്യാമ്പ് നടന്നു. പട്ടാമ്പി പള്ളിപ്പുറം നാട്ടുകോലായയില് വെച്ച് സെപ്തംബര്‍ 29, 30 തീയതികളില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. കേരളത്തിലെ നെല്‍വയലുകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയോടൊപ്പം വയല്‍ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി സജീവമാക്കുന്നതിനു വേണ്ടി ക്യാമ്പില്‍ പദ്ധതികളും ആവിഷ്കരിച്ചു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ ജൈവകര്‍ഷക സമിതി താലൂക്ക് സമിതികളുടെ ആഭിമുഖ്യത്തില്‍ ഓണത്തിന് നടത്താന്‍ തീരുമാനിച്ചിരുന്ന ജൈവചന്തകള്‍ വേണ്ടെന്നു വച്ചു. കനത്ത മഴയും വെള്ളപൊക്കവും മൂലം കര്‍ഷകരുടെ ഉല്പന്നങ്ങള് നശിക്കാനിടയുണ്ടായ സാഹചര്യമാണ് പരിപാടികള്‍ ഒഴിവാക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു
സർക്കാരിന്റെ ചിങ്ങം ഒന്നിലെ കർഷക ദിനവുമായി ബന്ധപ്പെട്ടു എടപ്പാളില്‍ നടന്ന കാർഷിക പ്രദർശന വിപണന മേളയിൽ ഒരുക്കപ്പെട്ട കേരളാ ജൈവകർഷക സമിതിയുടെ സ്റ്റാൾ ശ്രദ്ധേയമായി. ആഗസ്ത് 12 മുതൽ 16 വരെയായിരുന്നു സ്റ്റാൾ. മലപ്പുറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് സ്റ്റാൾ സംഘടിപ്പിച്ചത്.
നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന
സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി, കർഷക, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൺവെൻഷൻ
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വന്ന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2008 ലെ നെൽവയൽ നീർത്തട നിയമ ഭേദഗതി റദ്ദ് ചെയ്യുക,
കേരളാ ജൈവകർഷക സമിതിയുടെ വെബ്സൈറ്റ് ഉൽഘാടനം IFOAM ഓർഗാനിക് ഇന്റര്‍നാഷണൽ വൈസ് പ്രസിഡന്റ് ശ്രീമതി ജെന്നിഫർ ചാങ്ങ് ഉൽഘാടനം ചെയ്തു. ഇനി ജൈവകൃഷിയെ കുറിച്ചും ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും വാര്‍ത്തകളും ഇവിടെ ലഭ്യമാകും
കേരളാ ജൈവ കര്‍ഷക സമിതിയുടെ വെബ്സൈറ്റ് ഉല്‍ഘാടനം ആഗസ്ത് 11 ന് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് ഹാളില്‍ വെച്ച് നടക്കും. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്മെന്റിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി ജെന്നിഫര്‍ ചാങ്ങാണ് വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുക.
2008 ലെ നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്വെന്ഷന്.
ആഗസ്ത് 12 മുതല്‍ 16 വരെ എടപ്പാളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദിനാഘോഷ പരിപാടികള്‍ക്ക് കേരള ജൈവകര്‍ഷക സമിതി സ്റ്റാള്‍ ഒരുക്കുന്നു. 101 തരം നാടന്‍ നെല്‍വിത്തുകള്‍, ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം സംബന്ധിച്ച പുസ്തകങ്ങള്‍, പോസ്റ്ററുകള്‍..
കേരളാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൈവകൃഷി പരിശീലന കോഴ്സിന്റെ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം ബാച്ച് സെപ്തംബര്‍ ആദ്യവാരം ആരംഭിക്കും. വ്യത്യസ്ത കൃഷിയിടങ്ങളിലായി നടക്കുന്ന കോഴ്സില്‍ ഇരുപത് വിഷയങ്ങള്‍...
കേരളാ ജൈവ കര്‍ഷക സമിതിയുടെ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് 2018 ആഗസ്ത് 10, 11 തീയതികളില്‍ കുറവിലങ്ങാട് IRDS സെന്ററില്‍ വെച്ച് നടക്കും. കോട്ടയത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ജൈവ കര്‍ഷക സമിതിയുടെ ആശയങ്ങള്‍ എത്തിക്കുന്നതിന് സമിതിയംഗങ്ങളെ ..
കേരളാ ജൈവകര്‍ഷക സമിതി വടകര താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ വടകര ടി.എസ് ഹാളില്‍ ആഗസ്ത് 20 മുതല്‍ ഓണം, പെരുന്നാള്‍ ജൈവചന്ത ആരംഭിക്കും. ധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പാല് ഉല്പന്നങ്ങള് തുടങ്ങിയവ ലഭ്യമാക്കും.
കേരളാ ജൈവ കര്‍ഷക സമിതി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 5ന് പറവൂര്‍ ലക്ഷ്മി കോളേജില്‍ വെച്ച് ജൈവകര്‍ഷക സംഗമവും പറവൂര്‍ താലൂക്ക് സമിതി രൂപീകരണവും നടന്നു.
2018 ജൂൺ 30, ജൂലൈ 1 തീയതികളിൽ കേരളാ ജൈവകർഷക സമിതിയുടെ മലപ്പുറം ജില്ലയിലെ തിരൂർ ജെ.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല പ്രതിനിധി സമ്മേളനത്തിൽ നെൽവയൽ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
കേരളാ ജൈവകർഷക സമിതി സംസ്ഥാനതല പ്രതിനിധി സമ്മേളനം 2018 ജൂൺ 30, ജൂലൈ 1 തീയതികളില്‍ മലപ്പുറം തിരൂർ ജെ.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
കേരളാ ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം 2018 ജൂൺ23 ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ നടന്നു. സമ്മേളനം ശ്രീ ശോഭീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
കേരളാ ജൈവ കർഷക സമിതി എറണാകുളം ജില്ലാ സമ്മേളനം 2018 ജൂൺ 23 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരുമ്പനം എസ്. എൻ. ഡി. പി. എൽ. പി സ്കൂളിൽ വെച്ച് നടന്നു.
കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ സമ്മേളനം ഇരങ്ങാലക്കുട പ്രിയ ഹാളിൽ വെച്ച് നടന്നു.
കേരളാ ജൈവ കര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയില്‍ സജീവമാകുന്നു. പ്രാദേശിക സമിതികള്‍ രൂപീകരിച്ചാണ് മലപ്പുറം മുന്നോട്ട് നീങ്ങുന്നത്.
കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലാ സമ്മേളനം പാലാ സെന്റ് തോമസ് സ്കൂളിൽ വെച്ച് 03-06-2018 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ നടന്നു.
കേരളാ ജൈവ കർഷക സമിതിയുടെ സംസ്ഥാന സമിതി യോഗത്തിൽ 2008- ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെ പ്രതിഷേധം രേഖപ്പെടുത്തി.
ജൈവകൃഷി പൂർണമാകുന്നത് നാടൻ വിത്തുകൾ കൂടി ഉപയോഗിക്കുമ്പോഴാണ്.
എന്നാൽ സങ്കരയിനം വിത്തുകളുടെ വരവോടു കൂടി കൃഷിഭവൻ സൗജന്യ നിരക്കിൽ കർഷകർക്ക് അത് മാത്രമായിരുന്നു നൽകി വന്നിരുന്നത്. അതിനാൽ മിക്ക നാടൻ നെൽ വിത്തുകളും നഷ്ടപ്പെട്ടു. ഇന്ന് കർഷകർ ജൈവകൃഷിയിലേക്ക് മാറിതുടങ്ങിയപ്പോൾ നേരിട്ട പ്രധാന പ്രശ്നവും നാടൻ വിത്തുകളുടെ ലഭ്യതകുറവായിരുന്നു.
കേരളാ ജൈവകർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ജൈവകൃഷി പരിശീലന കോഴ്സ് ജില്ലാ ജൈവകർഷക സമിതിയുടെ കാർമികത്വത്തിൽ കണ്ണൂരിലും തുടക്കമായി.
കേരളാ ജൈവകർഷക സമിതി തൃശ്ശൂർ ജില്ലയിൽ വെച്ച് നടത്തിയ ജൈവ കൃഷി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ജൈവകൃഷി പ്രചാരകനുമായ ഡോ: ക്ലോഡ് അൾവാരിസ് കൊരട്ടിയിലെ 'കുംഭനിലാവ്' പരിപാടിയിൽ വെച്ച് നിർവഹിച്ചു.
കേരളാ ജൈവ കർഷക സമിതിയുടെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി 2017 ഒക്ടോ 14 ന് മലപ്പുറം ജില്ലയിലെ തിരൂരിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ 200 ലധികം കുടുംബങ്ങളാണ് പങ്കെടുത്തത്. 'ജൈവകൃഷിയിലൂടെ ആരോഗ്യ ജീവിതം' എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു.