മലയാളം English

ജൈവകൃഷി പരിശീലനകോഴ്സ് കണ്ണൂരിൽ ആരംഭിച്ചു

കേരളാ ജൈവകർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ജൈവകൃഷി പരിശീലന കോഴ്സ് ജില്ലാ ജൈവകർഷക സമിതിയുടെ കാർമികത്വത്തിൽ കണ്ണൂരിലും തുടക്കമായി. 20 അവധി ദിവസങ്ങളിലായി 20 വിത്യസ്ത ജൈവകൃഷിയിടങ്ങളിൽ നടത്തപ്പെടുന്ന 20ക്ലാസുകളിൽ ആദ്യത്തേത് ഫെബ്രുവരി 25 ഞായറാഴ്ച 10 മണി മുതൽ 4 മണി വരെ പറശ്ശിനിക്കടവിനടുത്ത് വളപട്ടണം പൂഴയോരഗ്രാമമായ കോടല്ലൂരിലെ ശ്രീ ഭാർഗ്ഗവേട്ടന്‍റെ ജൈവകൃഷിയിടത്തിൽ നടന്നു. വീടിന്‍റെ ഓരോ മുക്കും മൂലയുമെന്നപോലെ തൊടിയിലെ ഓരോ ഇഞ്ചു സ്ഥലവും ഹരിതാഭമാക്കിയ ഭാർഗ്ഗവേട്ടന്‍റെ വാസസ്ഥലം ഇത്തരമൊരു പരിപാടിക്ക് സർവഥാ അനുയോജ്യമായിരുന്നു. ഒരേ ഭൂമി ഒരേ ജീവൻ മാസികയുടെ പത്രാധിപരും ജൈവകര്‍ഷക സമിതി സംസ്ഥാന സമിതിയംഗവുനായ ശ്രീ അശോകകുമാര്‍ വി ആയിരുന്നു ഉദ്ഘാടകനും ആദ്യ ക്ലാസിന്‍റെ അവതാരകനും. *കൃഷിയും മനുഷ്യനും* എന്നതായിരുന്നു ആദ്യ ക്ലാസ്സിലെ ചർച്ചാവിഷയം. കോഴ്സില്‍ 30 പേര്‍ പങ്കെടുത്തു.