മലയാളം English

ജൈവചന്തകള്‍ മാറ്റിവെച്ചു

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളാ ജൈവകര്‍ഷക സമിതി താലൂക്ക് സമിതികളുടെ ആഭിമുഖ്യത്തില്‍ ഓണത്തിന്  നടത്താന്‍ തീരുമാനിച്ചിരുന്ന ജൈവചന്തകള്‍ വേണ്ടെന്നു വച്ചു.  കനത്ത മഴയും വെള്ളപൊക്കവും മൂലം കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നശിക്കാനിടയുണ്ടായ സാഹചര്യമാണ് പരിപാടികള്‍ ഒഴിവാക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതേ സമയം മുന്‍കൂട്ടി നിശ്ചയിച്ച് ഉല്‍പന്നങ്ങള്‍ സ്വരൂപിച്ച് തയ്യാര്‍ ചെയ്ത് മലപ്പുറത്ത് എടപ്പാളില്‍ സംഘടിപ്പിച്ച ജൈവചന്തയും പ്രദര്‍ശനവും വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.