മലയാളം English

മുക്കാൽ സെന്‍റില്‍ 55 തരം ഭക്ഷ്യവിളകൾ

മുക്കാൽ സെന്‍റില്‍ 55 തരം ഭക്ഷ്യവിളകൾ

ആലപ്പുഴ തുറവൂരിൽ മുക്കാൽ സെന്‍റില്‍ 55 തരം ഭക്ഷ്യവിളകൾ കൃഷി ചെയ്ത് മാതൃകാ അടുക്കളത്തോട്ടം നിർമ്മിച്ച ആലപ്പുഴ തുറവൂരിലെ ശ്രീ എസ് ദാസന്‍ മാതൃകയാകുന്നു.  പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവിളകൾ, ഫലസസ്യങ്ങൾ, ഔഷധചെടികൾ ഇങ്ങനെ വൈവിധ്യമാർന്ന വിളകളാണ് ഇവിടെ നട്ടു വളർത്തിയിരിക്കുന്നത്. തുറവൂരിലെ മണൽ മണ്ണിലാണ് ഈ വിസ്മയം തീര്‍ത്തിരിക്കുന്നത്. മണ്ണിന്‍റെ ആരോഗ്യം വർദ്ധിപ്പിച്ചാല്‍ വിവിധ വിളകൾ പരസ്പര സഹകരണത്തോടെ ആരോഗ്യത്തോടെ വരുമെന്ന് തെളിയിക്കുന്ന ഒരു ജൈവത്തോട്ടം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരളാ ജൈവകർഷക സമിതിയുടെ ആലപ്പുഴ ജില്ലാ കൺവീനറാണ് കുണ്ടേപറമ്പിൽ ദാസൻ. 
ശ്രീ എസ് ദാസന്‍റെ  വസതിയിൽ വെച്ച്  ജൈവകര്‍ഷക സമിതി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍  സൗജന്യ ജൈവകൃഷി പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.  ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 3 മണിക്ക് തുറവൂർ തെക്ക് സരൾ ഓഡിറ്റോറിയത്തിന്റെ തെക്ക് വശത്തുള്ള കൃഷിയിടത്തിൽ വെച്ചു നടക്കുന്ന 
പരിപാടിയിൽ ജൈവ കർഷക സമിതിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാർ വി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ. പി ഇല്യാസ് സംസ്ഥാന ട്രഷറർ ശ്രീ സതീഷ് കുമാർ ബി എന്നിവർ സംബന്ധിക്കും.
ഏവർക്കും സ്വാഗതം
ബന്ധപ്പെടുക
9446856642
9037734811