മലയാളം English

ആളൂർ യൂണിറ്റ് സമ്മേളനം

ആളൂർ യൂണിറ്റ് സമ്മേളനം ഗംഭീര വിജയമായി

കേരള ജൈവകർഷക സമിതി ആളൂർ യൂണിറ്റ് സമ്മേളനം മെയ് 1ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആളൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു. യോഗത്തിൽ 48 പേർ പങ്കെടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്  ശ്രീമതി സുജ അശോകൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ കെ എസ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നൈസൺ ഉൽഘാടനം ചെയ്തു. വാര്‍ഡ് മെമ്പർ ശ്രീമതി കൊച്ചുത്രേസ്യ, താലൂക്ക് പ്രസിഡന്റ് ശ്രീ  ഒ ജെ ഫ്രാന്‍സിസ് എന്നിവർ ആശംസകൾ അർപിച്ചു.

ആളൂർ യൂണിറ്റ് സെക്രട്ടറി ശ്രീ ഇ.ഡി.അശോകൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ആറു മാസം മുമ്പ് രൂപീകരിച്ച യൂണിറ്റിന്റെ വിശദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള  റിപ്പോർട്ടായിരുന്നു സെക്രട്ടറി അവതരിപിച്ചത്. ജൈവകർഷക സമിതിയുടെ പ്രാധാന്യം, പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണം, നടത്തിയ പരിപാടികൾ, മാസിക വരിസംഖ്യക്കാരുടെ എണ്ണം, ജില്ലയിലെയും സംസ്ഥാനത്തെയും മറ്റു പരിപാടികളിൽ ആളൂരിലെ അംഗങ്ങളുടെ പങ്കാളിത്തം ഇങ്ങനെ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള സജീവ റിപ്പോർട്ടായിരുന്നു ഇത്.

ശേഷം ട്രഷറർ വി.ജി.പോൾ മാസ്റ്റർ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ്  സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനാ രേഖയും ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള കരട് രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് മൂന്ന്   ഗ്രൂപ്പുകൾ തിരിഞ്ഞ് റിപ്പോർട്ടിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകളും നടന്നു. 

ചർച്ചയിൽ വന്ന നിർദ്ദേശങ്ങൾ:
സമിതിയുടെ ലക്ഷ്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുവാൻ താല്പര്യമുള്ള പഞ്ചായത്തിലെ എല്ലാവരെയും
സമിതിയിൽ അംഗത്വമെടുപ്പിക്കണം.  വീട്ടിലേയ്ക്കാവശ്യമായ
10 പച്ചക്കറി ഇനമെങ്കിലും
എല്ലാ അംഗങ്ങളുടെയും വീടുകളിൽ ഉണ്ടായിരിക്കണം.
വാർഡ് തലത്തിൽ യൂണിറ്റുകൾ രൂപീകരിച്ച് ക്ലാസുകളും കുടുംബ സംഗമങ്ങളും നടത്തണം.
സൊസൈറ്റി രൂപീകരിച്ച് ചന്തകൾ നടത്തണം. ചന്ത കർഷകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടു കൂടിയായിരിക്കണം.
തേനീച്ച കൃഷി പ്രോൽസാഹിപ്പിക്കണം.
ഞാറ്റുവേല കലണ്ടർ തയ്യാറാക്കണം.
രക്ഷിതാക്കൾക്കും ടീച്ചർമാർക്കും വേണ്ടി പ്രത്യേക ക്ലാസുകൾ നടത്തണം.

ചർച്ചയുടെ ക്രോഡീകരണത്തിനുശേഷം ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരോട് പെപ്സികോ കമ്പനി സ്വീകരിച്ച നടപടിക്കെതിരെ പ്രമേയം അവതരിപ്പിച്ചു യോഗം പാസ്സാക്കി.
ഓരോ വീട്ടിലും പത്തിനം പച്ചക്കറികൾ എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കോഴിക്കാലൻ ഇഞ്ചി, നാടൻ മഞ്ഞൾ, പൊതീനതണ്ട് എന്നിവ വിതരണം ചെയ്തു.

പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട് : വിജയൻ കെ എ
വൈസ് പ്രസിഡന്റ് : സദാനന്ദൻ കെ എൻ
സെക്രട്ടറി: ടി കെ രവി മാസ്റ്റർ
ജോയിന്റ്  സെക്രട്ടറി:  സുജ അശോകൻ
ട്രഷറർ : വി ജെ പോൾ മാസ്റ്റർ

കമ്മറ്റിയംഗങ്ങൾ
ലക്ഷ്മി വാസു.
ടി എൻ ഗോപാലകൃഷ്ണൻ,
കെ സി ഹരിദാസ്
കെ എം ശിവദാസൻ
സുബ്രഹ്മണ്യൻ ടി ജി
മോഹൻ ദാസ് എം പി
തിലകൻ എം കെ
മോഹിനി സുബ്രൻ
കെ എസ് ഉണ്ണികൃഷ്ണൻ മാസ്റ്റർ
അശോകൻ ഇ.ഡി
ഉണ്ണി എടത്താടൻ

യൂണിറ്റ് കമ്മിറ്റിയംഗം ശ്രീമതി ലക്ഷ്മി വാസു നന്ദി പറഞ്ഞു