ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടു കൂടി കേരളാ ജൈവകര്‍ഷക സമിതി ഫെബ്രുവരി 18, 19 തീയതികളില്‍ ആളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്ന കിഴങ്ങുല്സവവും ജൈവകര്‍ഷക സംഗമത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. കിഴങ്ങുവിളകളുടെയും മറ്റു നാടന്വിത്തുകളുടെയും പ്രദര്‍ശനവും വില്പനയും ജൈവകൃഷി, ആരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസുമാണ് കിഴങ്ങുല്സവത്തോടനുബന്ധിച്ച് നടക്കുന്നത്. ആളൂര്‍ കല്ലേറ്റുംകരയില്‍ വെച്ചു നടന്ന യോഗത്തിന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നൈസണ്‍ അദ്ധ്യക്ഷത വഹിച്ചു. ജൈവകര്‍ഷക സമിതി ആളൂര്‍ യൂണിറ്റ് സെക്രട്ടറി ശ്രീ ഇ ഡി അശോകന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന ജോ സെക്രട്ടറി ശ്രീ കെ പി ഇല്യാസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി കാതറിന് പോള്‍, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ പി സി ഷണ്മുഖന്, കൃഷി ഓഫീസര്‍ കെ കെ സതീശന്, വി എഫ് പി സി കെ ഓഫീസര്‍ ശ്രീ ഫെബിന്, ജൈവകര്‍ഷക സമിതി സംസ്ഥാന വൈ പ്രസിഡന്റ് ശ്രീ സി എസ് ഷാജി, ചാലക്കുടി താലൂക്ക് പ്രസിഡന്റ് ശ്രീ ഒ ജെ ഫ്രാന്‍സിസ്, ജില്ലാ സെക്രട്ടറി ശ്രീ കെ വി ബാബു എന്നിവര്‍ പങ്കെടുത്തു. ആളൂര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീ കെ എസ് ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞു.