മലയാളം English

എറണാകുളം അംഗത്വ കണ്‍വെന്‍ഷന്‍

എറണാകുളം അംഗത്വ കണ്‍വെന്‍ഷന്‍

കേരളാ ജൈവ  കർഷക  സമിതിയുടെ  എറണാകുളം  ജില്ലാ  കൺവെൻഷൻ ഡിസംബർ 16 ന്  പറവൂർ  ലക്ഷ്മി  കോളേജിൽ വെച്ച്  ചേർന്നു.  ജില്ലാ  പ്രസിഡന്‍റ്  ശ്രീ കെ ആര്‍ വിശ്വനാഥൻ  അധ്യക്ഷത  വഹിച്ച ചടങ്ങില്‍ സംസ്ഥാന  വൈസ്  പ്രസിഡന്‍റ്  ശ്രീ ചന്ദ്രൻ  മാസ്റ്റർ   മുഖ്യ  പ്രഭാഷണം  നടത്തി.  സംസ്ഥാന  ട്രെഷറർ  സതീഷ്  കുമാർ, സംഘടനാ രൂപവൽക്കരണം,  നാളിതുവരെയുള്ള പ്രധാന  പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു  വിശദീകരണം  നൽകി.  ജില്ലാ  സെക്രട്ടറി  ബിജു ടി എ  റിപ്പോർട്ടവതരിപിച്ചു. തുടര്‍ന്ന്   ജില്ലാ  ട്രെഷറർ  എന്‍  കൃഷ്ണൻ  കണക്കവതരിപ്പിച്ചു.
 റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ എറണാകുളം ജില്ലയില്‍ അംഗത്വ  ക്യാമ്പയിൻ  പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനും,  ഡിസംബർ  29, 30  ലെ  സംസ്ഥാന  സംഗമത്തിൽ  പരമാവധി  അംഗങ്ങളെ  പങ്കെടുപ്പിക്കുവാനും  തീരുമാനിച്ചു. പറവൂർ  താലൂക്ക്  കമ്മിറ്റി  കൺവീനർ  കെ എസ് മനോജ്  നന്ദി പറഞ്ഞു.