മലയാളം English

എറണാകുളം ജില്ലാ സമ്മേളനം നടന്നു

എറണാകുളം ജില്ലാ സമ്മേളനം നടന്നു

കേരളാ ജൈവ കർഷക സമിതിയുടെ എറണാകുളം ജില്ലാ സമ്മേളനം മെയ് 19ന് രാവിലെ 10 മണിക്ക് പെരുമ്പാവൂര്‍ ഗവ : ബോയ്സ് ‌‌എല്‍ പി സ്കൂളില്‍ വെച്ച് ന‍ടന്നു. പ്രസിഡന്റ്‌ കെ ആര്‍ വിശ്വനാഥന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം, പെരുമ്പാവൂർ നഗരസഭ അധ്യക്ഷ ശ്രീമതി സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല രവികുമാർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി അശോകകുമാർ. വി സംഘടനാ രേഖ അവതരണം നടത്തി. സെക്രട്ടറി ബിജു പ്രവർത്തന റിപ്പോർട്ടും പ്രസിഡന്റ്‌ വരവു ചിലവു കണക്കും അവതരിപ്പിച്ചു.  ചര്‍ച്ചയുടെ ക്രോഡീകരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പി ഇല്യാസ് നടത്തി.  


പരിസ്ഥിതി പ്രവർത്തകനായ മനോജ്‌ എടവനക്കാടിനെ , കൗൺസിലർ ശ്രീ പോൾ പാത്തിക്കനും ശ്രീ ഇല്യാസും ചേർന്ന് ആദരിച്ചു.

പുതിയ ഭാരവാഹികൾ-
പ്രസിഡന്റ്‌ -രാഗേഷ് ശർമ്മ, 
വൈസ് പ്രസിഡന്റ്‌ - കെ ആര്‍ വിശ്വനാഥന്‍
സെക്രട്ടറി -ബിജു. ടി എ‍

ജോയിന്റ് സെക്രട്ടറി -ഷാലി ശശിധരൻ,

ട്രെഷറർ -ജോൺസൻ കെ ജെ

ഗിരീഷ് കെ സ്വാഗതവും പി പി ദേവസ്സി കൃതജ്ഞതയും പറഞ്ഞു.

പഴയകാല കാർഷിക ഉപകരണങ്ങൾ, അപൂർവ നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും നാടൻ വിത്തുകൾ, ജൈവ ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയും ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  ഒരുക്കിയിരുന്നു.