കേരള ജൈവകർഷക സമിതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പലിറ്റി യൂണിറ്റ് രൂപീകരണവും "ഇലക്കറി " ക്ലാസ്സും ഇരിങ്ങാലക്കുട SNLP സ്കൂളിൽ വച്ച് നടന്നു. ശ്രീ ഭരതൻ മാസ്റ്റർ യോഗത്തിൽ അദ്ധ്യക്ഷനായി. PTA പ്രസിഡണ്ട് ശ്രീമതി. വിദ്യാ സനൽ യോഗം ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണ രീതിയെ കുറിച്ചും, ഇലക്കറികളെ കുറിച്ചും കേരള ജൈവകർഷക സമിതി സംസ്ഥാന സമിതിയംഗം ശ്രീ കെ പി ഇല്യാസ് ക്ലാസ് നയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. പി ബിരാജീവ്, തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ പി എം ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ബാബു കെ വി ജില്ലാ ട്രഷറർ ശ്രീ. ഇ ഡി അശോകൻ, ഇരിങ്ങാലക്കുട താലൂക്ക് സെക്രട്ടറി ശ്രീ.സുരേഷ് ചേറാട്ട് എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ തൈകളുടേയും വിത്തുകളുടേയും വിതരണവും നടന്നു. സ്കൂൾ അങ്കണത്തിൽ ശ്രീ കെ പി ഇല്യാസ് കുട്ടികൾക്കൊപ്പം തൈ നട്ടു. നവരയരിയുടെ വില്പനയും ഉണ്ടായിരുന്നു. നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.ഇരിങ്ങാലക്കുട മുനിസ്സിപ്പൽ യൂണിറ്റ് രൂപീകരിച്ചു.