മലയാളം English

നാടെങ്ങും വിഷരഹിത ഓണചന്ത നടത്തി ജൈവകര്‍ഷക സമിതി

നാടെങ്ങും വിഷരഹിത ഓണചന്ത നടത്തി ജൈവകര്‍ഷക സമിതി

ഓണത്തോടൊനുബന്ധിച്ച് വിവിധ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7,8,9,10 തീയതികളില്‍ കേരളാ ജൈകര്‍ഷക സമിതി വിവിധ സ്ഥലങ്ങളില്‍ ജൈവ ഓണചന്ത സംഘടിപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ ടൗണിലും, ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മലപ്പുറത്ത് തിരൂരില്‍, പാലക്കാട് മണ്ണാര്‍ക്കാടില്‍, എറണാകുളത്ത് പറവൂരില്‍, കോഴിക്കോട് വടകരയില്‍, കണ്ണൂരില്‍ പയ്യന്നൂരില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓണചന്ത സംഘടുപ്പിച്ചത്. പച്ചക്കായ, പഴം, പച്ചക്കറികള്‍, ചേന, തേങ്ങ, അരി, അവില്‍, വെളിച്ചെണ്ണ, കായ വറുത്തത്, ശര്‍ക്കരയുപ്പേരി, മഞ്ഞള്‍പൊടി, മുളക് പൊടി മറ്റു മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍  തുടങ്ങിയ സാധനങ്ങളാണ് ചന്തയില്‍  വില്‍ക്കാനുണ്ടായത്. ജൈവകര്‍ഷക സമിതി  അംഗങ്ങളില്‍ നിന്നും ശേഖരിച്ച ഉല്‍പന്നങ്ങള്‍ ജൈവകര്‍ഷക സമിതി പ്രവര്‍ത്തകര്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്ന ചന്ത. മിക്ക സാധനങ്ങളും ഒരു ദിവസം കൊണ്ട് തന്നെ വിറ്റു പോകുകയുണ്ടായി. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ചന്ത നടത്താന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷത്തെ കനത്ത മഴ പച്ചക്കറിയുല്‍പാദനത്തെ ബാധിച്ചെങ്കിലും പറ്റാവുന്ന  സ്ഥലങ്ങളില്‍ ചന്ത നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത പ്രാവശ്യം കൂ‍ടുതല്‍ സ്ഥലങ്ങളില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.