മലയാളം English

ജൈവകര്‍ഷക സമിതി കാടുകുറ്റി യൂണിറ്റ് സമ്മേളനം

കാടുകുറ്റി യൂണിറ്റ് സമ്മേളനം

കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽപെട്ട  കാടുകുറ്റി യൂണിറ്റ് സമ്മേളനം മെയ് 4ന് വൈകിട്ട് നാലു മണിക്ക് കാടുകുറ്റി പഞ്ചായത്ത്  മിനി ഹാളിൽ വെച്ച് നടന്നു. ട്രഷറർ എം എം ഇട്ടൂപ്പ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ തോമസ് ഐ കണ്ണത്ത് ഉൽഘാടനം ചെയ്ത പരിപാടിയിൽ കാടുകുറ്റി യൂണിറ്റ് പ്രസിഡന്റ് ശ്രീ ടി വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാടുകുറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ആർ ഡേവിസ്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ഐ പൗലോസ്, കൃഷി അസിസ്റ്റന്റ് ശ്രീ കെ സി തോമസ് എന്നിവർ ആശംസകൾ അർപിച്ചു.

ശേഷം സമിതി യൂണിറ്റ് സെക്രട്ടറി ശ്രീമതി സൗമ്യ പ്രഭാകരൻ റിപ്പോർട്ടവതരിപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്  താലൂക്ക് പ്രസിഡന്റ് ശ്രീ ഒ ജെ ഫ്രാൻസിസ് സംഘടനാ രേഖ അവതരിപിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ പി എം ശശിധരൻ ഭാവി പരിപാടികളുടെ കരടു രേഖ അവതരിപിച്ചു. തുടര്‍ന്ന് നടന്ന ചർച്ചയിൽ കാടുകുറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകൾ നടത്താൻ തീരുമാനിച്ചു.
തവിടുള്ള അരിയുടെ പോഷകഗുണത്തെ കുറിച്ചുള്ള ബോധവത്കരണ  പരിപാടികൾ സംഘടിപ്പിക്കാനും താലൂക്ക്  സമ്മേളനത്തിൽ പരമാവധി  അംഗങ്ങളെ പങ്കെടുപിക്കാനും തീരുമാനമായി.

ഭാരവാഹികൾ
പ്രസിഡന്റ് :
ടി വി സുരേഷ് കുമാർ
വൈ പ്രസിഡന്റ് :
വി ഡി വർഗ്ഗീസ്
സെക്രട്ടറി:
സൗമ്യ പ്രഭാകരൻ
ജോ സെക്രട്ടറി :
കെ എൻ രാജേഷ്
ട്രഷറർ :
എം എം ഇട്ടൂപ്പ്

ശ്രീ സി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.