മലയാളം English
ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ പുരസ്കാരം കൃഷി മന്ത്രി ജൈവകര്‍ഷക സമിതിയുടെ ഭാരവാഹികള്‍ക്ക് കൈമാറുന്നു.

ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് പ്രൗഡഗംഭീരമായ സമാപനം.

ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് പ്രൗഡഗംഭീരമായ സമാപനം.

ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ പുരസ്കാരത്തിന്‍റെ നിറവില്‍ കേരളാ ജൈവകര്‍ഷക സമിതിയുടെ രണ്ടു ദിവസമായി നടന്ന സംസ്ഥാന സമ്മേളനത്തിന്  പ്രൗഡഗംഭീരമായ സമാപനം. പങ്കാളിത്തം കൊണ്ടും മാതൃകാപരമായ നടത്തിപ്പു കൊണ്ടും ശ്രദ്ധേയമായ സമ്മേളനത്തില്‍ നാനൂറിലധികം പേരാണ് പങ്കെടുത്തത്. സമാപനസമ്മേളനം കൃഷി മന്ത്രി ശ്രീ വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു. അന്തര്‍ദേശീയ അംഗീകാരം ലഭിച്ച കേരളാ ജൈവ കര്‍ഷക സമിതിയെ കൃഷിമന്ത്രി അഭിനന്ദിച്ചു. നാടന്‍ വിത്തുകളുടെ സംരക്ഷണത്തിന്‍റെ ആവശ്യകതകളെകുറിച്ചും കൃഷി വകുപ്പ് അതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു.  ജൈവകര്‍ഷക സമിതി സംസ്ഥാന പ്രസിഡന്‍റ്  ശ്രീ കൃഷ്ണന്‍ അഭയം അദ്ധ്യക്ഷനായിരുന്നു.  ഇന്‍റര്‍ കോണ്ടിനെൻ്റല്‍ നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗാനിക് ഫാര്‍മേര്‍സ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ശ്രീമതി ഷമിക മോനെ അന്തര്‍ദേശീയ അംഗീകാരത്തിന്‍റെ പ്രത്യേകതകളെകുറിച്ച് വിവരിച്ചു. ചടങ്ങില്‍ വെച്ച് IFOAM ASIAയുടെ സഹകരണത്തോടെ ചൈനയിലെ ഷീചോങ്ങ് കൗണ്ടി മുനിസിപ്പാലിറ്റി നല്‍കിയ ഓര്‍ഗാനിക് മെഡല്‍ ഓഫ് ഓണര്‍ പുരസ്കാരം കൃഷി മന്ത്രി ശ്രീ വി എസ് സുനില്‍കുമാര്‍ ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറികൊണ്ട് നിര്‍വഹിച്ചു. ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍പേയ്സണ്‍ ശ്രീമതി വിമല വി,  സംസ്ഥാന സെക്രട്ടി ശ്രീ അശോകകുമാര്‍ വി , ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ നിള, നഗരസഭാ കൗണ്‍സിലര്‍  ടി നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ പി എം സുരേഷ് സംഘാടക സമിതിയംഗങ്ങളെ പരിചയപ്പെടുത്തി. വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച ഐ പി ടി കോളേജ് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സദസ്സ് ആദരിക്കുകയുണ്ടായി.

സമ്മേളനത്തില്‍ വെച്ച് ജൈവകര്‍ഷക സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ‍

പ്രസിഡന്‍റ്  :പി കൃഷ്ണന്‍ അഭയം

സെക്രട്ടറി: അശോകകുമാര്‍ വി

വൈസ് പ്രസിഡന്‍റുമാര്‍ : ഖദീജ നര്‍ഗ്ഗീസ്, പി ബി രാജീവ്,

ജോയിന്‍റ് സെക്രട്ടറിമാര്‍ : ദിനേശന്‍ വി എ, ബിജു ടി എ,

ട്രഷറര്‍ സി: രാജഗോപാലന്‍

ശ്രീ കെ പി ഇല്യാസ് സമാപന സമ്മേളനത്തിന് നന്ദി പറഞ്ഞു.