കേരളാ ജൈവ കര്‍ഷക സമിതിയുടെ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് 2018 ആഗസ്ത് 10, 11 തീയതികളില്‍ കുറവിലങ്ങാട് IRDS സെന്ററില്‍ വെച്ച് നടക്കും. കോട്ടയത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ജൈവ കര്‍ഷക സമിതിയുടെ ആശയങ്ങള്‍ എത്തിക്കുന്നതിന് സമിതിയംഗങ്ങളെ സജ്ജരാക്കുന്നതിന് വേണ്ടിയാണ് ജില്ലാ താലൂക്ക് ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസഥാന പ്രസിഡണ്ട് ശ്രീ കൃഷ്ണന് അഭയം ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്രീ ജോയ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി ശ്രീ ജോര്‍ജ്ജ് മുല്ലക്കര, സംസ്ഥാന ട്രഷറര്‍ ശ്രീ സതീഷ്കുമാര്‍ ബി എന്നിവര്‍ പങ്കെടുക്കും. ശ്രീ മാത്യൂസ് പുതുശ്ശേരി, ശ്രീ ചെറിയാന് വര്‍ഗ്ഗീസ് എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും.