മലയാളം English

ജൈവകര്‍ഷക സമിതി കുന്നത്തുനാട് താലൂക്ക് സമിതി രൂപീകരിച്ചു

ജൈവകര്‍ഷക സമിതി കുന്നത്തുനാട് താലൂക്ക് സമിതി രൂപീകരിച്ചു

കേരള  ജൈവ  കർഷക സമിതിയുടെ  എറണാകുളം  ജില്ലയിലെ  കുന്നത്തുനാട് താലൂക്ക് സമിതി  ജനുവരി13 ന് രൂപീകരിച്ചു.  പെരുമ്പാവൂർ  പൂപ്പാനി റോഡിൽ  ശ്രീ ഗിരീഷ്‌  കൃഷ്ണപിള്ളയുടെ  വസതിയിൽ  ചേർന്ന പരിപാടി,  പെരുമ്പാവൂർ  നഗരസഭ  ചെയർ പേഴ്സൺ  ശ്രീമതി  സതി  ജയകൃഷ്ണൻ  ഉദ്ഘാടനം  ചെയ്തു.  ജില്ലാ  പ്രസിഡന്റ്‌  K R വിശ്വനാഥന്‍  അധ്യക്ഷനായിരുന്നു.  ജില്ലാ  സെക്രട്ടറി ബിജു. T.A സ്വാഗതം  പറഞ്ഞു. പെരുമ്പാവൂർ  നഗര സഭ  പൊതുമരാമത്തു  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർ പേഴ്സൺ, ശ്രീമതി വത്സല  രവി കുമാർ  ആശംസകൾ  അർപ്പിച്ചു.
സമിതിയുടെ  സംസ്ഥാന  ട്രെഷറർ ശ്രീ  സതീഷ്‌  കുമാർ. ബി സംഘടനാ  രേഖ അവതരണം  നടത്തി.  സംസ്ഥാന  സമിതി  അംഗം  ദാസൻ  മാസ്റ്റർ ജൈവകൃഷിയെപറ്റി സംസാരിച്ചു. ചെറുപ്പക്കാർക്ക്  കാർഷിക  വൃത്തിയിൽ  പരിശീലനം  നൽകുന്ന  പരിപാടി  എന്ന ആശയം ശ്രീ അരുൺ  കുമാർ  പങ്കുവച്ചു. വീട്ടു  വളപ്പിലെ  ഉറവിട മാലിന്യ  സംസ്കരണത്തിനും കേടായി കിടക്കുന്ന  സംസ്കരണ  ഉപകരണങ്ങളുടെ റിപ്പയറിംഗിനും  നഗര സഭയുമായി  സഹകരിക്കാനും തീരുമാനമായി.  അതിഥികൾ എല്ലാം  പച്ചക്കറി  തൈകൾ  നട്ടു നനച്ചത് വേറിട്ട  അനുഭവമായി.   ഗിരീഷ്‌  കൃഷ്ണപിള്ള കൺവീനറും  അരുൺ  കുമാർ ജോയിന്റ്  കൺവീനറും എൽദോ  പൗലോസ്, സജി. K.V,
K V S മണി, ദേവസ്സി.P.P,കൃഷ്ണകുമാർ  എന്നിവർ അംഗങ്ങളുമായി  7 അംഗ അഡ്‌ഹോക് കമ്മിറ്റിയെ  തിരഞ്ഞെടുത്തു.  ഗിരീഷ്‌  കൃഷ്ണപിള്ള  യോഗത്തിൽ  കൃതജ്ഞത പ്രകാശിപ്പിച്ചു.