മലയാളം English

കുറ്റ്യാട്ടൂര്‍ ജൈവകര്‍ഷക സമിതി രൂപീകരിച്ചു

കുറ്റ്യാട്ടൂര്‍ ജൈവകര്‍ഷക സമിതി രൂപീകരിച്ചു

  1.   കണ്ണൂര്‍  ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന കുറ്റ്യാട്ടൂര്‍ പ‍ഞ്ചായത്തില്‍ കേരള ജൈവകർഷക സമിതി യുനിറ്റ് രൂപീകരിച്ചു. മാര്‍ച്ച് 10 ന് നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ .പത്മനാഭൻ ഉൽഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് സമിതി സെക്രട്ടറി ശ്രീ  ടി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിഷ രഹിത ഭക്ഷണം ആരോഗ്യത്തിന് എന്ന വിഷയത്തിൽ സി. വിശാലാക്ഷൻ മാസ്റ്റർ ക്ലാസ്സെടുത്തു. സംസഥാന ജോയിന്‍റ്  സെക്രട്ടറി ശ്രീ വി.എ ദിനേശൻ സംഘടനാ രേഖ അവതരിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് സമിതി ശ്രീ ടി.കെ .ബാലകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടൂവ് അംഗം ശ്രീ മഹേഷ് പിണറായി സംസാരിച്ചു.

യൂണിറ്റ് പ്രസിഡന്‍റായി ശ്രീ വാസുദേവൻ നിർമലൻ, വൈസ് പ്രസിഡണ്ടായി ശ്രീ കെ.രതീഷ് എന്നിവരെയും സെക്രട്ടറിയായി ശ്രീ എം.സുകമാരൻ ജോ. സെക്രട്ടരിയായി ശ്രീമതി സി.സുജാത എന്നിവരെയും തെരഞ്ഞെടുത്തു.