മലയാളം English

മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു

കേരളാ ജൈവ കര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയില്‍ സജീവമാകുന്നു. പ്രാദേശിക സമിതികള്‍ രൂപീകരിച്ചാണ് മലപ്പുറം മുന്നോട്ട് നീങ്ങുന്നത്. പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പൊന്നാനി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മുനിസിപ്പൽ കമ്മറ്റി രൂപീകരണ യോഗം മെയ് 19 ന് വൈകീട്ട് 4 മണിക്ക് കരുവാട്ടുമനയിൽ വെച്ച് നടന്നു.പ്രശസ്ത ജൈവകർഷകനും ശ്രീ രജീഷ് ഊപ്പാല യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.  15 പേരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു. എല്ലാ മുനിസിപ്പൽ വാർഡുകളിലും അംഗത്വവിതരണം നടത്താൻ തീരുമാനിച്ചു.

ഭാരവാഹികൾ: ശ്രീ  രാധാകൃഷ്ണൻ (പ്രസിഡന്‍റ് ),  ശ്രീ വിജയൻ.(സെക്രട്ടറി)

വട്ടംകുളം പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം ജൂൺ 10നും എടപ്പാൾ പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം ജൂൺ 17നും മാറഞ്ചേരിയിൽ ജൂൺ 24നും നടത്താന്‍ തീരുമാനിച്ചു.

തിരുരങ്ങാടി താലൂക്ക് സമ്മേളനം മെയ് 19 ന് രാവിലെ 10.30 ന് കക്കാട് വെച്ച് നടന്നു. താലൂക്ക് പ്രസിഡന്റ് ശ്രീ ഹാരൂൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്  ശ്രീ ചന്ദ്രൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ രേഖ ശ്രീ അശോക കുമാർ വി അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ വേലായുധൻ ഒ പി ജില്ലാ സമ്മേളന വിവരങ്ങൾ അറിയിച്ചു.

ചർച്ചയിൽ 25 പേർ പങ്കെടുത്തു. താലൂക്കിലെ ജലാശയങ്ങൾ ഉടൻ വൃത്തിയാക്കണമെന്ന് യോഗം പ്രമേയം പാസാക്കി. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ രണ്ടു പേരെ ചുമതലപ്പെടുത്തി. പഞ്ചായത്തു കമ്മറ്റികൾ ഉണ്ടാക്കാൻ തീരുമാനമായി.